29.3 C
Kollam
Wednesday 14th October, 2026 | 05:02:14 PM
Home News Breaking News ഭാര്യ കാമുകനൊപ്പം കിടപ്പുമുറിയിൽ.. ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും...

ഭാര്യ കാമുകനൊപ്പം കിടപ്പുമുറിയിൽ.. ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും

ഝാൻസി: ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഉത്തർപ്രദേശിലെ ഝാൻസിയിൽ ചിരാഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 23നാണ് നാടകീയ സംഭവം നടന്നത്.
തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ അഭിലാഷയെയും യുവാവിനെയും കിടപ്പുമുറിയിൽ കണ്ടെത്തിയത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ രാജേഷ് മേൽക്കൂര വഴിയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഇരുവരെയും കട്ടിലിൽ കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് യുവാവിനെയും അഭിലാഷയെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായാണ് റിപ്പോർട്ട്. യുവാവ് അഭിലാഷയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിന്റെയും ഇരുവരും പരസ്പരം മാല അണിയിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജൂൺ 24നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്ന് രാജേഷ് ആരോപിച്ചു. രാത്രിയിൽ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം അഭിലാഷ കാമുകനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാജേഷ് ആരോപിച്ചു.
ഓഗസ്റ്റ് 19ന് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കാണാതായതോടെയാണ് സംശയം ശക്തമായത്. ഇതേക്കുറിച്ച് ഭാര്യയോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പിന്നീട് നടത്തിയ പരിശോധനയിൽ ചില ആഭരണങ്ങൾ ഭാര്യ കാമുകന് നൽകിയതായി മനസ്സിലായെന്നും രാജേഷ് പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.