27.1 C
Kollam
Sunday 13th September, 2026 | 10:37:44 PM
Home News Breaking News കൊല്ലത്ത് യുവാവിനൊപ്പം ഒന്നിച്ച് മുറിയെടുത്തു; തുടര്‍ന്ന് ഹോട്ടലിന്റെ കെട്ടിടത്തില്‍നിന്നും യുവതി ചാടി മരിച്ചു

കൊല്ലത്ത് യുവാവിനൊപ്പം ഒന്നിച്ച് മുറിയെടുത്തു; തുടര്‍ന്ന് ഹോട്ടലിന്റെ കെട്ടിടത്തില്‍നിന്നും യുവതി ചാടി മരിച്ചു

കൊല്ലം: കൊല്ലത്തെ സ്വകാര്യ ഹോട്ടലിന്റെ കെട്ടിടത്തില്‍നിന്നു യുവതി ചാടി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്കു സമീപം വിഷ്ണുനിവാസില്‍ നാഗപ്പന്റെ മകള്‍ വൃന്ദ(27)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറിന് കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍നിലയില്‍നിന്നു ചാടുകയായിരുന്നെന്ന് കൊല്ലം ഈസ്റ്റ് പോലീസ് പറഞ്ഞു. നിലത്തു വീണ യുവതി തത്ക്ഷണം മരിച്ചു.
വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അമ്മ: ശശികല. സഹോദരങ്ങള്‍: വിഷ്ണു, വീണ.