തിരുവനന്തപുരം. തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് നിയമപരമായും രാഷ്ട്രീയമായും തിരിച്ചടി.
ആൻ്റണി രാജുവിന് മൂന്ന് വർഷം തടവും,പിഴയും നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി
ശിക്ഷ വിധിച്ചു.ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ.എസ് ജോസിനും സമാന ശിക്ഷയാണ് കോടതി വിധിച്ചത്.ശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനം നഷ്ടമായി.
ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ വിജ്ഞാപനമിറക്കും.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് തിരുവനന്തപുരം എം.എൽ.എ യും മുൻ മന്ത്രിയുമായിരുന്ന ആൻ്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ
വിധിച്ചത്.ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു.ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ വിധിച്ചു
ശിക്ഷ വിധിക്ക് പിന്നാലെ അപ്പീൽ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ ജാമ്യഅപേക്ഷ നൽകിയിരുന്നു.പിന്നാലെ രണ്ടു ആൾജാമ്യത്തിൽ രണ്ടു പ്രതികൾക്കും.നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.തടവ് അനുഭവിക്കേണ്ടെങ്കിലും ശിക്ഷാ വിധി ആന്റണി രാജുവിന്
രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.1951 ലെ ജനപ്രാധിനിത്യ നിയമപ്രകാരം ആന്റണി രാജു എം.എൽ.എ
സ്ഥാനത്തു നിന്നും അയോഗ്യനായി.കോടതി ഉത്തരവ് ലഭിച്ചാൽ നിയമസഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി
വിജ്ഞാപനം പുറത്തിറക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല.ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി
എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതായിരുന്നു കേസിന് ആസ്പദമായ സംഭവം.സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചുവെന്നായിരുന്നു കേസ്.
ജെട്ടിക്കേസിൽ വെട്ട്, ആന്റണി രാജുവിന് നിയമപരമായും രാഷ്ട്രീയമായും തിരിച്ചടി
ശയ്യാവലംബരായ കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ്
ശാസ്താംകോട്ട.സമഗ്ര ശിക്ഷാ കേരളം ബി ആർ സി ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന ശയ്യാവലംബരായ കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
മഞ്ഞുതുള്ളികൾ എന്ന പേരിൽ നടത്തിയ ക്യാമ്പിൻ്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് Z ആൻ്റണി നിർവ്വഹിച്ചു
വാർഡ് മെമ്പർ എസ് ദിലീപ് കുമാർ അധ്യക്ഷനായി.
എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഹരികുമാർ പദ്ധതി വിശദീകരണം നടത്തി.
ബി.പി.സി റോഷൻ ന നായർ സ്വാഗതം അർപ്പിച്ചു , ഡി.പി. ഒ സബീന
ബി ആർ.സി ട്രെയിനർമാരായ ജി.പ്രദീപ്കുമാർ , ബുഷ്റ കെ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ അനിത എ നന്ദി പറഞ്ഞു.
ക്യാമ്പിന് ലിബു മോൻ, അനിത , മറ്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
ശൂരനാട് സൈനുദീനും പ്രവർത്തകരും ആർഎസ്പിയിൽ ചേർന്നു
ശാസ്താംകോട്ട:നാഷണൽ യൂത്ത് ലീഗ് സംസ്ഥാന മുൻ സെക്രട്ടറിയും നാഷണൽലീഗ് മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ശൂരനാട് സൈനുദിനും പ്രവർത്തകരും ആർഎസ്പിയിൽ ചേർന്നു.ഭരണിക്കാവ്
ആർഎസ്പി ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ ദേശീയ നിർവാഹക സമിതി അംഗം എൻ.കെ പ്രേമചന്ദ്രൻ എം.പി പതാക നൽകി സ്വീകരിച്ചു.യോഗത്തിൽ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇടവനശ്ശേരി സുരേന്ദ്രൻ,അഡ്വ.ജെ മധു,ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,നേതാക്കളായ കെ.മുസ്തഫ,പാങ്ങോട് സുരേഷ്,ബാബു ഹനീഫ്,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നിസാർ,എസ്.വേണുഗോപാൽ, തുളസിധരൻ പിള്ള,വാഴയിൽ അസീസ്,മുൻഷീർ ബഷീർ എന്നിവർ സംസാരിച്ചു.
റെക്കോര്‍ഡ് വരുമാന നേട്ടവുമായി അവധിക്കാല ഉല്ലാസയാത്രകള്‍ : 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ
ക്രിസ്മസ് -പുതുവത്സര അവധിക്കാല യാത്രകളിലൂടെ കെഎസ്ആര്‍ടിസി നേടിയത് ലക്ഷങ്ങളുടെ വരുമാനം. ജില്ലയിലെ 9 ഡിപ്പോകളില്‍ നിന്നുമായി 38 ലക്ഷം രൂപയാണ് ഉല്ലാസ യാത്രകളിലൂടെ ബജറ്റ് ടൂറിസം സെല്‍ നേടിയത്. 9,24,000 രൂപയുമായി കൊല്ലം ഡിപ്പോ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ 7,56,000 രൂപയുമായി കൊട്ടാരക്കര രണ്ടാമതും 5,96,000 രൂപയുമായി ചടയമംഗലം മൂന്നാമതും എത്തി. കരുനാഗപ്പള്ളി (5,60,120), പത്തനാപുരം (2,55,790), പുനലൂര്‍ (3,42,980), ചാത്തന്നൂര്‍ (2,32,260), കുളത്തൂപ്പുഴ (90,000), ആര്യങ്കാവ് (34,400) എന്നിങ്ങനെയാണ് മറ്റ് യൂണിറ്റുകളില്‍ നിന്ന് ലഭിച്ച വരുമാന നിരക്ക്.
തിരുവൈരാണിക്കുളം നടതുറപ്പ് അനുബന്ധിച്ച് എല്ലാ ദിവസവും കൊല്ലം ഡിപ്പോയില്‍ നിന്നും ബസുകള്‍ ഉണ്ടാകും. ഡീലക്‌സ് ബസിന് 850 രൂപയും ലോ ഫ്‌ലോര്‍ എ സി ക്ക് 1100 രൂപയുമാണ് നിരക്ക്. ജനുവരി 6, 30 തീയതികളില്‍ ഗവി യാത്രാ ഉണ്ടായിരിക്കും. നിരക്ക് 1750 രൂപ. ജനുവരി 10, 25 തീയതികളില്‍ മൂന്നാര്‍ – കാന്തല്ലൂര്‍ യാത്രയും പാഞ്ചാലിമേട് യാത്രയും ഉണ്ടായിരിക്കും. (മൂന്നാര്‍ 2380 രൂപ, പാഞ്ചാലിമേട് 820 രൂപ)
ജനുവരി 11, 24 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല് യാത്ര രാവിലെ 5 ന് ആരംഭിക്കും. നിരക്ക് 820 രൂപ. ജനുവരി 17, 31 ദിവസങ്ങളില്‍ വാഗമണ്‍, പൊ•ുടി യാത്രകള്‍ ഉണ്ടായിരിക്കും. വാഗമണ്‍ നിരക്ക് 1020 രൂപ, പൊ•ുടി 650 രൂപ.
ജനുവരി 18ന് കന്യാകുമാരി യാത്ര രാവിലെ 4.30ന് കൊല്ലത്തുനിന്നും ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവ സന്ദര്‍ശിക്കും. നിരക്ക് 800 രൂപ. ജനുവരി 22 ന്റെ പാലക്കാട് നെല്ലിയാമ്പതി യാത്ര രാത്രി 9 ന് ആരംഭിക്കും. രണ്ടു പകല്‍, രണ്ട് രാത്രി ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്. ആഡംബര കപ്പല്‍ യാത്രയായ നെഫര്‍റ്റിറ്റി ജനുവരി 26 ന് ഉണ്ടായിരിക്കും. രാവിലെ 10 ന് കൊല്ലത്തുനിന്നും ലോ ഫ്‌ളോര്‍ ബസില്‍ എറണാകുളത്തു എത്തി കപ്പലില്‍ അഞ്ചുമണിക്കൂര്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 3840 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് ചുമതല അതാത് വരണാധികാരികള്‍ക്കാണ്. ജില്ലാ പഞ്ചായത്തില്‍ ജനുവരി ആറിനും കോര്‍പറേഷനില്‍ ജനുവരി ഏഴിനുമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
മുഖത്തല, ഇത്തിക്കര ബ്ലോക്കുകളില്‍ ജനുവരി അഞ്ചിനും ശാസ്താംകോട്ട, ഓച്ചിറ, ചവറ, അഞ്ചല്‍, ചടയമംഗലം, കൊട്ടാരക്കര, ചിറ്റുമല, പത്തനാപുരം എന്നീ ബ്ലോക്കുകളിലും കൊട്ടാരക്കര നഗരസഭയിലും ജനുവരി ആറിനും തിരഞ്ഞെടുപ്പ് നടക്കും. പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും വെട്ടിക്കവല ബ്ലോക്കിലും ജനുവരി ഏഴിനാണ് തിരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള ചുമതല അതാത് മുനിസിപ്പാലിറ്റി വരണാധികാരികള്‍ക്കാണ്.
ഗ്രാമ, ബ്ലോക്ക്പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതു മരാമത്ത് കാര്യം, , ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
25 മുതല്‍ 30 ദിവസം വരെയാണ് ആദ്യഘട്ട പരിശോധന. എല്ലാ യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത, മെഷീന്‍ വൃത്തിയാക്കല്‍ തുടങ്ങി ഭൗതികവും സാങ്കേതികവുമായ പരിശോധനയാണ് ഭാരതീയ ഇലക്ട്രോണിക് ലിമിറ്റഡ് അംഗീകൃത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നേരിട്ട് കണ്ട് വിലയിരുത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസാണ് ചാര്‍ജ് ഓഫീസര്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശാസ്താംകോട്ട കോടതിയിൽ
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി
ശാസ്താംകോട്ട:ബാർ അസോസിയേഷന്റെയും അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യുഇയർ ആഘോഷം നടത്തി.ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോർട്ട് ജഡ്ജ് ടി.സഞ്ജു ആഘോഷം ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി.കെ പ്രസാദ് അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് ജഡ്ജ് എസ്.എസ് കാവ്യ മുഖ്യപ്രഭാഷണം നടത്തി.അഡ്വക്കേറ്റ് ക്ലർക് അസോസിയേഷൻ ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സിനി വിപിൻ സ്വാഗതവും ട്രഷറർ അഡ്വ.എ.നൗഷാദ് നന്ദിയും പറഞ്ഞു.
ഐസറിൽ 15 തസ്തികകളിൽ റഗുലർ നിയമനം; നഴ്സ്, ടെക്നിക്കൽ അസിസ്റ്റന്റ് അവസരം
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ 15 ഒഴിവ്. റഗുലർ നിയമനം. ജനുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള തസ്തികൾ: ഡെപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫിസർ, സീനിയർ ടെക്നിക്കൽ ഓഫിസർ, ടെക്നിക്കൽ ഓഫിസർ, വെറ്ററിനേറിയൻ, എക്സിക്യൂട്ടീവ് എൻജിനീയർ, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ടെക്നിക്കൽ, സയന്റിഫിക്), സീനിയർ സൂപ്രണ്ട്.
വിശദവിവരങ്ങൾക്ക് www.iisertvm.ac.in
ശാസ്താംകോട്ട തടാകം സന്ദർശിക്കാൻ എത്തുന്നവരെ കുരുക്കിലാക്കാൻ പ്രവേശന കവാടത്തിൽ താഴ്ന്ന് കേബിൾ വയറുകൾ
ശാസ്താംകോട്ട:ശാസ്താംകോട്ട തടാകം സന്ദർശിക്കാൻ എത്തുന്നവർക്ക് ഭീഷണിയായി പ്രവേശന കവാടത്തിൽ താഴ്ന്ന് കിടക്കുന്ന കേബിൾ വയറുകൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.കോളേജ് റോഡിൽ നിന്നും അമ്പലക്കടവിലേക്ക് ഇറങ്ങുന്ന പടവുകൾ തുടങ്ങുന്ന ഭാഗത്താണ് കേബിൾ വയറുകൾ താഴ്ന്ന് കിടക്കുന്നത്.ടൂറിസം സാധ്യതകൾ പരിഗണിച്ച് ജില്ലാ പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് പഴയ പൊട്ടിപ്പൊളിഞ്ഞ് കിടന്ന സിമൻ്റ് പടവുകൾ ടൈൽ പാകി ആധുനിക രീതിയിൽ നവീകരിച്ചിരുന്നു.കൂടാതെ കവാടത്തിൽ ‘ജലമുഖം’ എന്ന പേരിൽ ആർച്ചും സ്ഥാപിച്ചിരുന്നു.ഇതിനു മുൻപിലാണ് കേബിൾ കുരുക്ക് രൂപപ്പെട്ടിരിക്കുന്നത്.കേബിളിൽ കാട്ടുവള്ളികൾ പടർന്നു കയറുകയും ചെയ്തിട്ടുണ്ട്.കണ്ണൊന്ന് തെറ്റിയാൽ കേബിൾ കഴുത്തിൽ കുരുങ്ങാനുള്ള സാധ്യത കൂടുതലാണ്.കടവിലേക്ക് ഇറങ്ങുന്നവരും കയറി വരുന്നവരും കുനിഞ്ഞ് പോകുന്നതിനാലാണ് അപകടം സംഭവിക്കാത്തത്.നവീകരണം നടന്നതോടെ വിവാഹ പാർട്ടികളടക്കം നിരവധി പേരാണ് ഫോട്ടോ ഷൂട്ടിനും മറ്റുമായി ദിവസവും ഇവിടേക്ക് എത്തുന്നത്.എന്നാൽ മാസങ്ങളായി തുടരുന്ന അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ആറുവയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തി
ലഖ്നൗ. ഉത്തർ പ്രദേശിൽ പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത.6 വയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ടെറസിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തി. കേസിലെ രണ്ടു പ്രതികളെയും പോലീസ് ഏറ്റു മുട്ടലിലൂടെ പിടികൂടി.
ബുലന്ത്ഷഹറിലെ സിക്കന്ത്രബാദിൽ ആണ് സംഭവം.
വീടിന്റെ മുകളിൽ കളിച്ചു കൊണ്ടിരിന്ന കുഞ്ഞിനെ കാണാതായതോടെ മാതാ പിതാക്കൾ നടത്തിയ, തെരച്ചിലിലാണ് കെട്ടിടത്തിന്റെ പുറകുവശത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.
കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായ മാതാപിതാക്കൾ ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന രാജു, വീരു കശ്യപ് എന്നിവരെ സംശയമുള്ളതായി കുട്ടിയുടെ മാതാപിതാക്കൾ മൊഴി നൽകി.
പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്ന, പ്രതികൾ തെരച്ചിലിന് എത്തിയ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു.
രണ്ടു പ്രതികളെയും കാലിൽ വെടിവെച്ചിട്ട പോലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും, ഇരുവർക്കും എതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പോലീസ് അറിയിച്ചു.






































