Home Blog Page 1144

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

അരുണാചല്‍ പ്രദേശിലെ സേല തടാകത്തിൽ വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മലയാളി യുവാക്കൾക്ക് ദാരുണ അന്ത്യം. കൊല്ലം സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് എന്നിവരാണ് തടാകത്തിൽ മുങ്ങിമരിച്ചത്. മാധവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

ഏഴംഗ മലയാളി സംഘത്തിലെ 3 പേരാണ് അരുണാചൽ പ്രദേശ് തവാങ്ങിലെ സേല തടാകത്തിൽ അപകടത്തിൽപ്പെട്ടത്. തണുത്ത് ഉറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടക്കുമ്പോൾ ആയിരുന്നു പെട്ടെന്നുള്ള അപകടം.ഐസ് പ്രതലം പൊട്ടി തടാകത്തിന് ഉള്ളിലേക്ക് വീണ മൂന്നുപേരിൽ രഞ്ജിത്തിനെ ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശി ബിനു പ്രകാശിനെയും മലപ്പുറം സ്വദേശി മാധവിനെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാധവിനായി ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ചു. ഇന്ന് രാവിലെ എസ് ഡി ആർ എഫ് എം ആർ ബി യും സംയുക്തമായി ചേർന്ന രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇന്ന് രാവിലെ യോടെ മാധവിന്റെ മൃതദേഹവും ലഭിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് സേല ടോപ്പ്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി, നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.സംഘത്തിലെ ബാക്കിയുള്ള അഞ്ചുപേർ ആർമി ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മലയാളി സംഘത്തിൽ 5 കൊല്ലം സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളുമാണ് ഉണ്ടായിരുന്നത്..

പതിനാലുകാരിയുടെ കൊലപാതകത്തിന് കാരണം ആൺ സുഹൃത്തിന്റെ സംശയം

കൊലയിലേക്ക് നയിച്ചത് സംശയം.

മലപ്പുറം. കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ആൺസുഹൃത്തിന്റെ സംശയം മൂലം.

പെൺകുട്ടിക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം വൈരാഗ്യത്തിനും കൊലപാതകത്തിനും കാരണമായതായി പതിനാറുകാരൻ മൊഴി നൽകിയതായി ജില്ലാ പോലീസ് മേധാവി.ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ആൺസുഹൃത്തിനെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ അടച്ചു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ പെൺകുട്ടി രാവിലെ മുതൽ പതിനാറുകാരന്റെ കൂടെയായിരുന്നു. അതിനിടയിൽ മറ്റൊരാളോട് അടുപ്പം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ പതിനാറുകാരൻ പെൺകുട്ടിയുമായി വാക്കുതർക്കമായി. തുടർന്ന് ബലാൽസംഘം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു പെൺകുട്ടിയെ കൊലപ്പെടുത്തി എന്നാണ് പതിനാറുകാരന്റെ മൊഴി. കൊലപാതകത്തിൽ മറ്റാർക്കങ്കിലും പങ്കുണ്ടോ എന്നും പതിനാറുകാരൻ ലഹരിക്ക് അടിമയാണോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്.

പതിനാറുകാരനുമായുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബം വിലക്കിയിരുന്നു. അതിനിടയിലാണ് പെൺകുട്ടിയെ കാണാതായത്. തിരോധനത്തിനു പിന്നിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ സംശയം ആണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പതിനാറുകാരനെ ജുവനയിൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജറാക്കിയ ശേഷം കോഴിക്കോട് വെള്ളിമാട്കുന്നു ചിൽഡ്രൻസ് ഹോമിൽ അടച്ചു. കേസ് അന്വേഷണത്തുനായി പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടി പുരോഗമിക്കുകയാണ്

,ചെങ്കോട്ട ഭീകരാക്രമണം,അല്‍ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി

ഡെല്‍ഹി.അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി.140 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 54 ഏക്കറിലുള്ള സർവകലാശാല ക്യാമ്പസ് കെട്ടിടങ്ങൾ അടക്കമാണ് കണ്ടുകെട്ടിയത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് അൽ ഫലാഹിന് എതിരെ ED നടപടി ആരംഭിച്ചത്. ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി കുറ്റപത്രം സമർപ്പിച്ചു

ശബരിമല തീർത്ഥാടകയുടെ കാലിലെ മുറിവ് വച്ചുകെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ച്

കൊച്ചി.ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥ.പരാതിയുമായി ശബരിമല തീർത്ഥാടക നെടുമ്പാശ്ശേരി സ്വദേശിനി പ്രീത. കാലിൽ മുറിവ് വച്ചുകെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ച്. പമ്പാ ആശുപത്രി അധികൃതർക്കെതിരെയാണ് പരാതി. തീര്‍ത്ഥാടനത്തിനിടെ പരുക്കേറ്റ് പമ്പയില്‍ ചികില്‍സ തേടിയിരുന്നു. ഡിഎംഒയ്ക്ക് പരാതി നൽകി

കാസർഗോഡ് MVD ഓഫിസിന്‍റെ ഫ്യൂസ് ഊരി

കാസർഗോഡ്. കാസർഗോഡ് മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി. മൂന്നുമാസത്തെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെയാണ് എം വി ഡി ഓഫീസിലെ വൈദ്യുത ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ഒരാഴ്ചയായി വൈദ്യുതി ഇല്ലാതായതോടെ ഓഫീസിന്റെ പ്രവർത്തനം താറുമാറായി.

മൂന്നുമാസത്തെ വൈദ്യുതി കുടിശിക അടക്കാതെ വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ കേന്ദ്രം ഇരുട്ടിലായത്. ഗതാഗത നിയമലംഘനങ്ങളും മറ്റും തിരിച്ചറിയുന്ന എ ഐ കൺട്രോൾ റൂമിന്റെ പ്രവർത്തനവും ഇതോടെ നിലച്ചു.

പിഴയൊടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഓഫീസിൽ എത്തുന്നവർ ഇതോടെ പ്രതിസന്ധിയിലായി. ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നതിൽ കാലതാമസം വരുത്തിയതോടെ വൈദ്യുതി ബന്ധമില്ലാത്തതിനാൽ ഓഫീസിന്റെ പ്രവർത്തനം നിർത്തിവെച്ചെന്ന് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചു.

മോട്ടോർ പ്രവർത്തിക്കാനാവാത്തതിനാൽ വെള്ളം പോലും ലഭിക്കാതെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ കഴിയുന്നത്. കാസർഗോഡിന് പുറമേ പാലക്കാട്, വയനാട് തുടങ്ങി 6 ജില്ലകളിൽ കെഎസ്ഇബി മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസ് ഊരി എന്നാണ് വിവരം

സിപിഎം സമരത്തിൽ പങ്കെടുക്കാഞ്ഞ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു

കണ്ണൂർ.സിപിഐഎം സമരത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി.വിവാദ സംഭവം പേരാവൂരിൽ. കേന്ദ്രത്തിനെതിരെ സിപിഐഎം സമരം നടത്തിയത് 15ന്. സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് മേറ്റ് അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് പണിക്ക് എത്തിയ ആദിവാസി സ്ത്രീയെ ജോലി നൽകാതെ തിരിച്ച് അയച്ചു. മുരിങ്ങോടി പാറങ്ങോട്ട് കോളനി ലക്ഷ്മിയെ(63)
ആണ് പറഞ്ഞ് വിട്ടത്. തൊഴിലാളികൾ എല്ലാവരും ചേർന്ന എടുത്ത തീരുമാനമെന്ന് മേറ്റ്

സർജറി മുടങ്ങി രോഗികൾ ദുരിതത്തിൽ

തിരുവനന്തപുരം. പേരൂർക്കട ഇ എസ് ഐ ഹോസ്പിറ്റലിൽ സർജറി മുടങ്ങിയിട്ട് മാസങ്ങൾ. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ല. ലാപ്രോസ്കോപ്പി മിഷ്യൻ തകരാറിലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിക്കാൻ വെറും നാൽപ്പതിനായിരം രൂപയുടെ ചെലവു മാത്രം. സർക്കാരിലേക്ക് എഴുതിയിട്ടും പരിഹാരമില്ലെന്ന് ആശുപത്രി അധികൃതർ. ഗുരുതരവസ്ഥയിലുള്ള രോഗികൾക്ക് പോലും സർജറി മാറ്റിവെക്കേണ്ട അവസ്ഥ

സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം. കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു.നിലമ്പൂർ സ്വദേശിനി റിഫയാണ് മരിച്ചത്.പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.കൂടെയുണ്ടായിരുന്ന പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു.

യൂണിഫോം ചോദിച്ചിട്ട് തന്നില്ല… പതിനാലു വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ 55കാരനായ അയൽവാസി അറസ്റ്റിൽ

പതിനാലു വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ 55കാരനായ അയൽവാസി അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളിയിലാണ് വിദ്യാര്‍ത്ഥിക്കുനേരെ വേട്ടറമ്മൽ രാജു ജോസ് ആസിഡ് ഒഴിച്ചത്. പ്രതിയെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്‍റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.

മുഖത്ത് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

പെൺകുട്ടി സ്കൂളില്‍ നിന്നും വീട്ടിലെത്തിയതിനു പിന്നാലെ പ്രതിയും വീട്ടിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് ആ യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ലെന്നും അതുകൊണ്ടാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്നും പ്രതി മൊഴി നല്‍കി. രാജു ജോസിന് മാനസിക പ്രശ്നമുള്ളതായി കരുതുന്നതായും സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരുന്നതായും പുൽപ്പള്ളി പൊലീസ് അറിയിച്ചു.

ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി ഡീസൽ ഒഴുകി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം. വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി മുന്നൂറ് ലിറ്റർ ഡീസൽ ഒഴുകി.

അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കോഴിക്കോട് ഭാഗത്ത്‌ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ ടാങ്ക് ആണ് പൊട്ടിയത്.വളാഞ്ചേരി പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതിന്റെ സൂചന ബോർഡിൽ ലോറിയുടെ ഡീസൽ ടാങ്ക്‌ തട്ടിയാണ് പൊട്ടിയത്.

ടാങ്ക് പൊട്ടിയത് തിരിച്ചറിഞ്ഞ ലോറി ഡ്രൈവർ 500 മീറ്ററോളം മുന്നോട്ടു പോയി ആളൊഴിഞ്ഞ മേഖലയിൽ നിർത്തിയത് അപകടം ഒഴിവാക്കി.തിരൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി