Home Blog Page 1143

ക്രൈസ്തവ സമൂഹം ഒന്നിക്കണം: ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ

വെള്ളറട: ഭിന്നതകൾ മറന്ന് ക്രൈസ്തവ സമൂഹം ഒന്നായി നില്ക്കേണ്ട കാലഘട്ടം സംജാതമായെന്ന് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ.കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) പാറശാല അസംബ്ലിയുടെ നേതൃത്വത്തിൽ നടന്ന പുതുവത്സരാഘോഷം വെള്ളറട സാൽവേഷൻ ആർമി ചർച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുവർഷം നൽകുന്ന പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കുവാൻ ഒരുമയും പ്രാർത്ഥനയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.അസംബ്ലി പ്രസിഡൻ്റ് റവ.റ്റി.ദേവപ്രസാദ് അധ്യക്ഷനായി. ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് പുതുവത്സര സന്ദേശം നൽകി. കെ സി സി ജില്ലാ സെക്രട്ടറി റവ. ഡോ.എൽറ്റി പവിത്രസിങ്, അസംബ്ലി പ്രോഗ്രാം കൺവീനർ,
റവ.എം എൻ പോൾ രാജ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, റവ.അരുൾദാസ്, കെ.സി സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റവ.രതീഷ് റ്റി വെട്ടു വിളയിൽ, മേജർ സി ലീലാമ്മ, വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ വിനീതാ ജോർജ്, ഇവാ.റിജോഷ്, അസംബ്ളി സെക്രട്ടറി ഷിബു കെ.വെട്ടുവിളയിൽ എന്നിവർ പ്രസംഗിച്ചു.വിവിധ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.പുതുവത്സര പ്രതിജ്ഞയും എടുത്തു.

‘മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല’; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ

കൊല്ലം: കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രം​ഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.

സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സാന്ദ്രയുടെ കു‌ടുംബം ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ്‌ ആവശ്യപ്പെട്ടു. വിളിച്ചാ

യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും.

സ്വർണ കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊള്ള മറയ്ക്കാൻ മറ്റു കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും തങ്ങൾക്ക് പ്രശ്നം ഇല്ല. ജയിലിൽ ആയ സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും നടപടി സിപിഎം സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

തൻ്റെ അറിവോടെ അല്ല വാജിവാഹനം കൈമാറിയത്, കെ രാഘവൻ

ആലപ്പുഴ.തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ.വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ വന്നിട്ടില്ല. ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും. കോൺഗ്രസ് അംഗങ്ങളായിരുന്നു ബോർഡിൽ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രം.

തൻ്റെ അസാനിധ്യത്തിൽ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയിൽ പോയിരുന്നു. ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ.

പൊന്നാനിയിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

മലപ്പുറം. പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ.പൊന്നാനി എരമംഗലത്തെ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിനുള്ളിലെ ഡിവൈഎഫ്ഐ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ അടിച്ചു തകർത്തു.ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പടെ അടിച്ചു തകർത്തു.എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ മൊഴിമുട്ടിയനിലയിലാണ് നേതൃത്വം.

വെളിയങ്കോട്ടെ സിപിഐഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവർത്തകർ.വെളിയങ്കോടുള്ള ഒരൊറ്റ പാർട്ടി അംഗങ്ങളും പ്രശ്നം ഉണ്ടാക്കിയിട്ടില്ലെന്ന് വെളിയങ്കോട് സിപിഎം.

ജല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ. ജല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക.അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും.ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു.അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

KSEB ഓഫീസുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം. KSEB ഓഫീസുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപയാണ് പിടിച്ചെടുത്തത്.കരാർ നൽകുന്നതിൽ ക്രമക്കേടെന്നും
വിജിലൻസ് കണ്ടെത്തി.ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ ഇന്നലെയാണ് വിജിലൻസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഇന്നലെ ഒരേ സമയം പരിശോധന നടത്തിയത്.
പരിശോധനയിൽ സംസ്ഥാനത്തെ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപ കണ്ടെടുത്തു.ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്.ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി.എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും, പരിശോധനകൾ നടത്താതെയും കരാറുകാർക്ക് ബില്ലുകൾ മാറി നൽകുന്നതായും ബോധ്യപ്പെട്ടു.എർത്ത് പൈപ്പുകൾ കൃത്യമായ അളവിൽ നൽകാതെയും മെറ്റൽ പോസ്റ്റുകളിൽ മഫിംഗ് നടത്താതെയും പണം അനുവദിച്ചിട്ടുണ്ട്.
ഇടുക്കി പോലുള്ള ജില്ലകളിൽ ഉദ്യോഗസ്ഥർ തന്നെ ബിനാമി കരാറുകാരെ വെച്ച് ജോലികൾ ഏറ്റെടുത്ത് നടത്തുന്നതായി വിജിലൻസ് സംശയിക്കുന്നു.തൃപ്പൂണിത്തുറയിൽ സമർപ്പിച്ച വിവിധ ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്നുംകണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം.വരും ദിവസങ്ങളിലും ഫീൽഡ് വെരിഫിക്കേഷനുകൾ തുടരും.

കെവിൻ കൊലക്കേസിൽ പ്രതിയായിരുന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂര്‍. കെവിൻ കൊലക്കേസിൽ പ്രതിയായിരുന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ സ്വദേശി ഷിനുവിനെയാണ് കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി

രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് ജാമ്യമില്ല

തിരുവല്ല.ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് ജാമ്യമില്ല. മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിൽ കഴിയുന്ന മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുൽ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി.


വെള്ളിയാഴ്‌ച അടച്ചിട്ട കോടതിയിലാണ്‌ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ്‌ കേസിൽ വാദം കേട്ടത്. മൂന്നുദിവസത്തെ എസ്‌ഐടി കസ്‌റ്റഡി കാലയളവിൽ രാഹുലിൽനിന്ന്‌ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നടക്കം നിർണായക വിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന. ഇത്‌ കോടതിയെ അന്വേഷകസംഘം ധരിപ്പിച്ചിരുന്നു. നിരന്തരം രാഹുലിനെതിരെ പീഡനപരാതികൾ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മുഖവിലയ്ക്കെടുത്ത കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.