Home Blog Page 1142

സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ,തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ

ചെന്നൈ. തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ.സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും
അമ്മ ഇല്ലം പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്ക് സർക്കാർ സ്ഥലം വാങ്ങി കോൺക്രീറ്റ് വീടുകൾ നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ ജോലിദിനങ്ങൾ 125 ൽ നിന്ന് 150 ആയി ഉയർത്തും.അമ്മ ഇരുചക്ര വാഹന പദ്ധതിയിലൂടെ അഞ്ച് ലക്ഷം സ്ത്രീകൾക്ക് സ്കൂട്ടറുകൾ നൽകും. 25,000 രൂപ സബ്സിഡി നിരക്കിലാകും വാഹനങ്ങൾ നൽകുക.പുരുഷന്മാർക്കും ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തും.എൻഡിഎയിലേക്ക് കൂടുതൽ കക്ഷികൾ എത്തുമെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പറഞ്ഞു.

കണ്ണേങ്കാവ് ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

മലപ്പുറം. കണ്ണേങ്കാവ് ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.കല്ലേറില്‍ പോലീസുകാരന് പരിക്ക്.മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് സംഘർഷം ഉണ്ടായത്.ശ്രീദുര്‍ഗ്ഗ മാക്കാലി, നവയുഗ മാക്കാലി എന്നീ രണ്ട് വിഭാഗങ്ങൾ തമ്മിൽ ആയിരുന്നു സംഘർഷം.ഇരുവിഭാഗങ്ങളെയും പിരിച്ചു വിടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന് കല്ലെറിൽ പരിക്ക് പറ്റിയത്.പെരുമ്പടപ്പ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ സുജിത്തിനാണ് പരിക്കേറ്റത്.

തലയിൽ മൂന്ന് സ്റ്റിച്ച് ഉണ്ട്.കല്ലെറിയുന്ന ദൃശ്യം പ്രചരിച്ചു.ഇരുവിഭാഗത്തിലും പെട്ട 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി. അധികാരത്തില്‍ എത്തിയാല്‍ ബംഗാളിന്‍റെ നഷ്ട പ്രതാപം വീണ്ടെടുക്കും,കേരളത്തില്‍ തിരുവനന്തപുരം ഉദാഹരിച്ച് മോദി

കൊല്‍ക്കൊത്ത.നിയമസഭ തിരഞ്ഞെടുപ്പ് അടുക്കെ ബംഗാളില്‍ തൃണമൂൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയമില്ലാത്ത സർക്കാരാണ് ബംഗാൾ ഭരിക്കുന്നതെന്ന് നരേന്ദ്രമോദി. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ടിഎംസിയുടെ ഗുണ്ടായിസം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും മോദി.ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

വിഭജന രാഷ്ട്രീയം പിന്തുടരുന്ന അവരായിരുന്നു കാലങ്ങളായി കിഴക്കൻ സംസ്ഥാനങ്ങൾ ഭരിച്ചത്. ഇതിൽ നിന്നും പല സംസ്ഥാനങ്ങളെയും ബിജെപി മോചിപ്പിച്ചു. ദരിദ്രരുടെ ശത്രുക്കളാണ് ബംഗാളിലെ ടി എം സി സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

അനധികൃത നുഴഞ്ഞുകയറ്റം ബംഗാളിന്‍റെ ജനസംഖ്യാ അനുപാതത്തില്‍ കാര്യമായ മാറ്റം വരുത്തി.ബി.ജെ.പി. അധികാരത്തില്‍ എത്തിയാല്‍ ബംഗാളിന്‍റെ നഷ്ട പ്രതാപം വീണ്ടെടുക്കും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് മേയർ ഉണ്ടായെന്നും പ്രധാനമന്ത്രി.

മാള്‍ഡ സ്റ്റേഷനില്‍ ഹൗറ– ഗുവഹാത്തി വന്ദേഭാരത് സ്ലീപ്പർ ട്രെയിന്കളും നാല് അമൃത് ഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 3250 കോടിയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു.

പതാരം എസ്. എം. എച്ച് എസ്. എസിന് കൂടിയാട്ടത്തിന് എ ഗ്രേഡ്

കൊല്ലം.64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് എച്ച്. എസ്. വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പതാരം എസ്. എം. എച്ച് എസ്. എസിലെ വിദ്യാർത്ഥികളായ സൂര്യഗായത്രി, ഗിരിധർ ആർ ശർമ്മ, വൈഷ്ണവി. എസ്,
വൈഗാ ബിനു,
തീർത്ഥ എസ് കൃഷ്ണ,
തീർത്ഥ എ എൽ ,
അരുണിമ ബി

സംസ്ഥാനത്ത് സ്ഥാനാർത്ഥിത്വം ആദ്യം ഉറപ്പിച്ച കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ പോസ്റ്റർ വൈറൽ

ശാസ്താംകോട്ട.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ
സംസ്ഥാനത്ത് സ്ഥാനാർത്ഥിത്വം ആദ്യം ഉറപ്പിച്ച് നവമാധ്യമങ്ങളിലൂടെ വോട്ട് അഭ്യർത്ഥിച്ചിട്ടുള്ള ഉല്ലാസ് കോവൂരിൻ്റെ
പോസ്റ്റർ ഇറങ്ങി.’കുന്നത്തൂരിൻ്റെ കരുത്താകാൻ ഉല്ലാസ് കോവൂരിനെ വിജയിപ്പിക്കുക’ എന്ന ക്യാപ്ഷനോടെ,ഉല്ലാസ് കോവൂരിൻ്റെ ചിത്രം ഉൾപ്പെടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വാട്സാപ്പ്, ഫെയ്സ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങൾ വഴി വൈറലായി മാറുകയായിരുന്നു. കുന്നത്തൂരിന് പുറമേ മറ്റ് മണ്ഡലങ്ങളിൽ ഉൾപ്പെടെയുള്ള
ആയിരക്കണക്കിനാളുകളാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.കുന്നത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ തന്നെയെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ,കഴിഞ്ഞ ഒക്ടോബറിൽ യുഡിഎഫ് നടത്തിയ ‘ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്ക്’ ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് എം.പി കുന്നത്തൂരിലെ സ്ഥാനാർത്ഥി ഉല്ലാസ് കോവൂരാണെന്ന വ്യക്തമായ സൂചനകൾ നൽകിയിരുന്നു.പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവർത്തകർ വരവേറ്റത്. ഇത് സംബന്ധിച്ച് ന്യൂസ് അറ്റ് നെറ്റ് വിശദമായ റിപ്പോർട്ടും നൽകിയിരുന്നു.കഴിഞ്ഞ 5 വർഷമായി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ശാസ്താംകോട്ട,കുന്നത്തൂർ, മൈനാഗപ്പള്ളി,പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്, പോരുവഴി,മൺറോതുരുത്ത്,കിഴക്കേ കല്ലട,പവിത്രേശ്വരം പഞ്ചായത്തുകളിൽ ഉല്ലാസ് എല്ലാ പരിപാടികളിലും തന്‍റെ സാന്നിധ്യമുറപ്പിച്ചിരുന്നു. എന്നാല്‍ കുന്നത്തൂരിലേക്ക് കൊടിക്കുന്നില്‍ വന്നേക്കുമെന്ന ഒരു അഭ്യൂഹം ഇടക്കാലത്തുണ്ടായിരുന്നത് എംപിമാര്‍ മല്‍സരത്തിനില്ലെന്ന മറുപടിമൂലം നേതൃത്വം അവസാനിപ്പിച്ചത് ആര്‍എസ്പിക്ക് ആശ്വാസമായി.

നിയമസഭാ തെരഞ്ഞെടുപ്പ് സജീവ ചർച്ചയായിരിക്കെ ആർഎസ്പി മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരൊക്കെയെന്നത് ഏറെക്കുറെ വ്യക്തമായിരിക്കെ കുന്നത്തൂരിൽ ഉല്ലാസ് കോവൂരെന്നത് പൂർണമായും ഉറപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹതി- കോൽക്കത്ത റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ- ടയർ എസി കോച്ചുകൾ, നാല് 2- ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുമുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാർക്കു സഞ്ചരിക്കാനാകും.


സുരക്ഷാകാരണങ്ങളാൽ പരമാവധി 130 കിലോ മീറ്റർ വേഗത്തിൽ മാത്രമാകും ട്രെയിൻ ഓടുക. 180 കിലോ മീറ്റർ വേഗം വരെ കൈവരിക്കാമെങ്കിലും സ്ലീപ്പർ ട്രെയിനുകൾ 130 കിലോമീറ്റർ വേഗത്തിനപ്പുറം കടക്കില്ല. റിസർവേഷൻ എഗെയ്‌ൻസ്‌റ്റ്‌ കാൻസലേഷൻ (ആർഎസി) സംവിധാനവും ഉണ്ടാകില്ല.


വന്ദേഭാരത്‌ സ്ലീപ്പർ തേർഡ്‌ എസി നിരക്ക്‌ കിലോമീറ്ററിന്‌ 2.4 രൂപയും സെക്കൻഡ്‌ എസി നിരക്ക്‌ 3.1 രൂപയും ഫസ്‌റ്റ്‌ എസി നിരക്ക്‌ 3.8 രൂപയുമായിരിക്കും. 400 കിലോ മീറ്റർ ദൂരം വരെയാണ്‌ മിനിമം ചാർജ്‌. തേർഡ്‌ എസിയിൽ 960 രൂപയും സെക്കൻഡ്‌ എസിയിൽ 1240 രൂപയും ഫസ്‌റ്റ്‌ എസിയിൽ 1520 രൂപയുമാണ്‌ മിനിമം ചാർജ്‌. ആയിരം കിലോമീറ്റർ ദൂരം വരെ യഥാക്രമം 2400 രൂപ, 3100 രൂപ 3800 രൂപ എന്നിങ്ങനെയാണ്‌ തേർഡ്‌– സെക്കൻഡ്‌– ഫസ്‌റ്റ്‌ എസി നിരക്കുകൾ. രണ്ടായിരം കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ യഥാക്രമം 4800 രൂപ, 6200 രൂപ, 7600 രൂപ എന്നിങ്ങനെയാകും.

കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ്

തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയാണ് പടയപ്പ. ആന നിലവില്‍ മദപ്പാടിലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നാറിന് സമീപം ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് നിലവില്‍ പടയപ്പയുള്ളത്.
ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമെങ്കിലും ശാന്തസ്വഭാവമാണ് പടയപ്പയ്ക്കുള്ളത്. എന്നാല്‍ മദപ്പാട് കാലത്ത് ആക്രമാസക്തനാകാനുള്ള സാഹചര്യം അധികമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ. മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്. തുടര്‍ന്ന് ആര്‍ആര്‍ടിയുടെ രണ്ട് ടീമും വെറ്ററിനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്.

നാൽകോയിൽ ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനിയാകാം; അപേക്ഷ ക്ഷണിച്ചു

ഒഡിഷയിലെ ഭുവനേശ്വർ ആസ്ഥാനമായുള്ള നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽകോ) ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുണ്ട്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കാണ് അവസരം. 2025-ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഗ്രാജുവേറ്റ് എൻജിനിയർ
ട്രെയിനി: ഒഴിവ്- 110 (മെക്കാനിക്കൽ -59, ഇലക്ട്രിക്കൽ -27, കെമിക്കൽ-24).
ശമ്പളം: 40,000-1,40,000 രൂപ

യോഗ്യത
65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ./ബി.ടെക്. ബിരുദവും (എസ്.സി. എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്ക് മതിയാവും). 2025-ലെ ഗേറ്റ് സ്‌കോറും.

എൻജിനിയറിങ് അവസാന വർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം (യോഗ്യത അഭിമുഖത്തിന് മുൻപ് നേടിയാൽ മതിയാവും).

30 വയസ്സ് കവിയരുത്. 2025-ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ അഭിമുഖത്തിന് ക്ഷണിക്കും.

തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനമുണ്ടാവും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ E-1 ഗ്രേഡിൽ അസിസ്റ്റന്റ് മാനേജരായി നിയമിക്കും.

അപേക്ഷാഫീസ്: ഒ.ബി.സി. ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 500 രൂപ. മറ്റുള്ളവർക്ക് 100 രൂപ.

അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.nalcoindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22 (വൈകീട്ട് 5 മണി).

സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഓരോ വർഷവും ഏകദേശം 15 ദശലക്ഷത്തിലധികം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഓരോ 40 സെക്കൻഡിലും ഒരു പക്ഷാഘാതം സംഭവിക്കുന്നതായി അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം ഓരോ നാല് മിനിറ്റിലും ഒരാൾ പക്ഷാഘാതം മൂലം മരിക്കുന്നു

ഏകദേശം ഓരോ നാല് മിനിറ്റിലും ഒരാൾ പക്ഷാഘാതം മൂലം മരിക്കുന്നു. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും പക്ഷാഘാതം ഉണ്ടാകാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മോശം ഭക്ഷണക്രമം തുടങ്ങിയ അപകട ഘടകങ്ങൾ ഉള്ളവരാണെങ്കിൽ. ആഗോളതലത്തിൽ, പക്ഷാഘാതം ഒരു വലിയ പ്രശ്നമാണ്.

അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്‌ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്

മസ്തിഷ്‌കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ഏതു പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം. അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്‌ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്. നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും സ്ട്രോക്കിനു ശേഷം ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.

തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ല

തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴോ ഒരു രക്തക്കുഴൽ പൊട്ടുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നില്ല. അത് വളരെക്കാലം നീണ്ടുനിന്നാൽ, ആ കോശങ്ങൾ മരിക്കാൻ തുടങ്ങുമെന്ന് ഗോവയിലെ മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. അമൃത് എസ്ഡി പറയുന്നു. അതുകൊണ്ടാണ് സ്ട്രോക്കുകൾ വളരെ അപകടകരമാകുന്നത്. അവ പെട്ടെന്ന് സംഭവിക്കുന്നതും ഉടനടി ചികിത്സിച്ചില്ലെങ്കിൽ നിലനിൽക്കുന്ന നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും.

അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്

പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം.

പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്.

കുപ്പിവെള്ളത്തിൽ കറുത്ത വസ്തു, തിരികെ വിളിച്ചത് ഒന്നര ലക്ഷം ലിറ്റർ കുപ്പി വെള്ളം

കെന്റക്കി: വിതരണം ചെയ്ത കുപ്പി വെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു. തിരികെ വിളിച്ചത് ഒന്നരലക്ഷം ലിറ്റർ കുപ്പി വെള്ളം. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ശുദ്ധീകരിച്ച കുപ്പിവെള്ളത്തിലാണ് കറുത്ത നിറത്തിലുള്ള വസ്തു കാണപ്പെട്ടത്. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗൺ, വിസ്കോൺസിൻ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മലിനമായ കുപ്പി വെള്ളം വിതരണം ചെയ്തത്.

മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാതാക്കളായ മെയ്ജർ ഡിസ്റ്റിബ്യൂഷൻ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് കുപ്പിവെള്ളം തിരിച്ചുവിളിച്ച അധികൃതർ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും വിശദമാക്കി. നിലവിൽ സംഭവിച്ച പിഴവിനേക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ഉത്പന്നങ്ങൾ തിരികെ വിളിക്കുന്നതിന് മൂന്ന് തലങ്ങളാണ് അമേരിക്കയിലുള്ളത്.

ക്ലാസ് 1അനുസരിച്ച് പിൻവലിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളും അല്ലെങ്കിൽ മരണത്തിന് കാരണമാകാനുള്ള ന്യായമായ സാധ്യതയുള്ള ഒരു സാഹചര്യമുള്ളതായാണ് കണക്കാക്കുന്നത്. ക്ലാസ് 2വിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് താൽക്കാലികമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ക്ലാസ് 3ൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യ തകരാറുകൾ നേരിടാനുള്ള സാധ്യത കുറവാണ്. നിലവിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് ഏത് ക്ലാസ് ഇനത്തിലുള്ള തിരിച്ചുവിളിക്കൽ ആണെന്ന് വ്യക്തമാക്കിയിട്ടില്ല. കുപ്പികൾക്ക് പുറമേ കന്നാസുകളിലും മെയ്ജർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബർ 4 മുതൽ വിതരണം ചെയ്ത കുപ്പി വെള്ളമാണ് തിരികെ വിളിച്ചിട്ടുള്ളത്.