Home Blog Page 11

എംഎൽഎ ഓഫീസ് വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കരുനാഗപ്പള്ളി. സി ആർ മഹേഷ് എംഎൽഎയുടെ പുതിയ ഓഫീസ് മന്ദിരത്തിന് ചുറ്റും ഏകദേശം 50 ഓളം സെന്റ് വസ്തുവിൽ പച്ചക്കറി കൃഷി ആരംഭിച്ചു.പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കെസി വേണുഗോപാൽ എംപി നിർവഹിച്ചു. വി ഡി സതീശൻ സർക്കാരിന്റെ സമഗ്ര പച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിസി ആർ മഹേഷ്‌ എംഎൽഎ മുൻകൈ എടുത്താണ്കൃഷി ആരംഭിച്ചത്.മുൻ അഗ്രികൾച്ചറൽഅസിസ്റ്റന്റ് ഡയറക്ടറും,ഓണാട്ടുകര വികസന ഏജൻസി സെക്രട്ടറി യുമായ വി ആർ ബിനേ ഷിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.

വെണ്ട, വഴുതന, മുളക്, കാബേജ്, തഴവ ചീര, മരച്ചീനി തുടങ്ങിയ വ്യത്യസ്തമായ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്,കൂടാതെ കാലാവസ്ഥയ്ക്ക് അനുസരിച്ച് സൂര്യകാന്തി പൂക്കൾ,മറ്റ് പൂക്കളുടെ കൃഷി വ്യാപിക്കുന്നതിനും ഉദ്ദേശിക്കുന്നതായി എംഎൽഎ അറിയിച്ചു. കൃഷിയെ സ്നേഹിക്കുന്ന എൽഎൽബി, എൻജിനീയറിങ്, ഡിഗ്രി ബിരുദം നേടിയവർ ഉൾപ്പെട്ട ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. ഡ്രിപ്പ് ഇരിഗേഷൻ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പൂർണമായിട്ടും വിനിയോഗിച്ചാണ് കൃഷി വ്യാപിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ ജനപ്രതിനിധികൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

വിശ്വകർമ്മ ദിനാഘോഷം

പോരുവഴി. അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് 502-ാം ശാഖയും വിശ്വദീപം മഹിളാ സമാജവും സംയുക്തമായി വിശ്വകർമ്മ ദിനാഘോഷം നടത്തി.
​യൂണിയൻ പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ട്രഷറർ വേലായുധൻ ആചാരി ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര ഇടയ്ക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കൈരളി വായനശാലയിൽ സമാപിച്ചു.


​സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി കല്ലട രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന്, എല്ലാ അംഗങ്ങളും വിശ്വകർമ്മദേവന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
​ശാഖാ പ്രസിഡന്റ് പി. മുരളീധരൻ, സെക്രട്ടറി പി. ബി. ദിലീപ് കുമാർ, യൂണിയൻ മെമ്പർ അശോക് കുമാർ, യുവജനസമിതി സെക്രട്ടറി വിദ്യ വിശ്വം, മഹിളാ സമാജം പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി സുമ രതീഷ് എന്നിവർ ആശംസാപ്രസംഗം നടത്തി.

കൊല്ലം–തേനി ദേശീയപാത,സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വിഹിതമായ 73.18 കോടി നൽകാൻ ഉത്തരവായി

കൊല്ലം–തേനി ദേശീയപാത 183ന്റെ കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റീച്ച് 20 മീറ്റർ റൈറ്റ് ഓഫ് വേയിൽ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വിഹിതമായ 73.18 കോടി നൽകാൻ ഉത്തരവായിരിക്കുകയാണ്.

കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ വ്യവസ്ഥ അംഗീകരിച്ച് സംസ്ഥാന ജിഎസ്ടി വിഹിതം തിരിച്ചുനൽകുന്നതിനാണ് കേരള സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ മുന്നോട്ടുപോക്കിൽ നിർണായകമായിരുന്ന കേന്ദ്ര-സംസ്ഥാന ധനകാര്യ വ്യവസ്ഥയിലെ അനിശ്ചിതത്വത്തിന് വിരാമമായെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

1,663.15 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ സിവിൽ പ്രവൃത്തികൾക്കും സ്ഥലമേറ്റെടുപ്പിനും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമെല്ലാം വലിയ തുകയാണ് വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാന വിഹിതം സംബന്ധിച്ച തീരുമാനം ഉണ്ടായതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിനും പുതുക്കിയ 3A, 3D വിജ്ഞാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി സ്പെഷ്യൽ തഹസിൽദാറെയും ആവശ്യമായ ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ ഇതിനകം നിയോഗിച്ചിട്ടുണ്ട്.

കൊല്ലം–തേനി പാതയെ ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികൾ മുതൽ അതിന്റെ വികസനത്തിനായുള്ള കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ വർഷങ്ങളായി ഈ വിഷയം പാർലമെന്റിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിലും തുടർച്ചയായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

2012 മേയ് 9ന് തന്നെ കൊല്ലം–തേനി ദേശീയപാതയുടെ അലൈൻമെന്റ് സംബന്ധിച്ച് ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് 2024 നവംബർ 28നും 2025 മാർച്ചിലും ദേശീയപാത 183ന്റെ വികസനം സംബന്ധിച്ചും 2026 ഏപ്രിൽ 2നും ഓഗസ്റ്റ് 13നും കടവൂർ–ആഞ്ഞിലിമൂട് റീച്ചിന്റെ വികസനം സംബന്ധിച്ചും ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നിരവധിതവണ കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ വേഗത്തിലുള്ള നടപടികൾക്കായി ഇടപെടലും നടത്തി.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതിന് ശേഷവും സംസ്ഥാനതല നടപടികൾ വൈകാതിരിക്കാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീറുമായി നേരിൽ കൂടിക്കാഴ്ച നടത്തി നിവേദനം നൽകുകയും, മുഖ്യമന്ത്രി വി. ഡി. സതീശനെയും നേരിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ സംസ്ഥാനത്തിന്റെ 73.18 കോടിയുടെ ജിഎസ്ടി വിഹിതം സംബന്ധിച്ച തീരുമാനവും ഉണ്ടായിരിക്കുകയാണ്.

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലൂടെ ഏകദേശം 40 കിലോമീറ്റർ കടന്നുപോകുന്ന ഈ നാലുവരിപ്പാത യാഥാർഥ്യമാകുന്നതോടെ ചിറ്റുമല, ഭരണിക്കാവ്, ശൂരനാട്, ചാരുംമൂട്, ചുനക്കര, കൊല്ലകടവ് തുടങ്ങി നിരവധി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. മധ്യതിരുവിതാംകൂറിന്റെ ഗതാഗത-വാണിജ്യ വികസനത്തിനും ഇത് വലിയ പ്രാധാന്യമുള്ള പദ്ധതിയാണ്.

ദേശീയപാത 183ന്റെ വികസനത്തിനായുള്ള ദീർഘകാല പരിശ്രമത്തിന്റെ നിർണായക ഘട്ടമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി നിർമാണഘട്ടത്തിലേക്ക് എത്തിക്കുകയാണ് ഇനി ലക്ഷ്യം.

ജനങ്ങളുടെ ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നതുവരെ ഈ വിഷയത്തിൽ തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.

വടക്കൻ മൈനാഗപ്പള്ളി തൊടുവേൽ പുത്തൻ വീട്ടിൽ രത്നമ്മ നിര്യാതയായി

വടക്കൻ മൈനാഗപ്പള്ളി: തൊടുവേൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരൻ്റെ ഭാര്യ രത്നമ്മ (85) നിര്യാതയായി.മക്കൾ:സുശീല, ശശികുമാർ,സുഷമ.മരുമക്കൾ:രാജൻ,സിന്ധു,വിജയരാജൻ.സഞ്ചയനം:22ന് രാവിലെ 7.30 ന്.

വടക്കൻ മൈനാഗപ്പള്ളി ആശാഭവനത്തിൽ (കുറുങ്ങാട്ട്) രാമചന്ദ്രൻ പിള്ള നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി: ആശാഭവനത്തിൽ (കുറുങ്ങാട്ട്) രാമചന്ദ്രൻ പിള്ള (78) നിര്യാതനായി.ഭാര്യ:തങ്കമണി.മക്കൾ: ആശാദേവി,അനിൽകുമാർ,സന്ധ്യാദേവി.മരുമക്കൾ:ആശാ ശ്രീകുമാർ,ജെന്നി മോൾ,രാഗേഷ്.

കിടങ്ങയം വടക്ക്പനവിളയിൽ നിർമ്മലനിര്യാതയായി

ശൂരനാട് തെക്ക്:കിടങ്ങയം വടക്ക്
പനവിളയിൽ പരേതനായ വിജയഭാനു പണിക്കരുടെ ഭാര്യ നിർമ്മല (77)
നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:സുഗുണ,സുമ (മുൻ ഗ്രാമ പഞ്ചായത്തംഗം),സുകന്യ (ടീച്ചർ, എസ്.എം.എച്ച്.എസ്.എസ്,പതാരം), സുചിത്ര,സുധീഷ്.മരുമക്കൾ:പരേതനായ ശാന്തകുമാർ,മോഹൻ റോയി,റാം കുമാർ,ബിന്നി,സൗമ്യ.സഞ്ചയനം:27ന്
രാവിലെ എട്ടിന്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ടുള്ളത്. വെള്ളിയാഴ്ച എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. അതേസമയം ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യത. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം എന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂന മർദ്ദവും, തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുമാണ് മഴ തുടരാൻ കാരണം.

വീട്ടിൽ നിന്ന് 22 പവനോളം സ്വർണം കവർന്നു

കണ്ണൂർ .തയ്യിലിൽ വീട്ടിൽ നിന്ന് 22 പവനോളം സ്വർണം കവർന്നു.
തയ്യിൽ സ്വദേശി പ്രസന്നയുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്.

ശനിയാഴ്ച വൈകിട്ട് അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി പ്രസന്ന അറിയുന്നത്.അഞ്ച് പവന്റെ മാല, നാല് പവന്റെ വള, മൂന്നര പവനോളം വരുന്ന നെക്ലേസ് ഉൾപ്പെടെ
22 പവനോളം സ്വർണമാണ് നഷ്ടമായത്.
കഴിഞ്ഞ ഏഴാം തീയതി വിവാഹ പരിപാടിയിൽ പങ്കെടുത്ത ശേഷം
ആഭരണങ്ങൾ അലമാരയിൽ സൂക്ഷിച്ച് പൂട്ടിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം മാത്രമാണ് വീട്ടുകാർ വീട് പൂട്ടി പുറത്തുപോയത്.

വീട്ടിൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
അലമാരയുടെ മറ്റൊരു അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും നഷ്ടമായിട്ടില്ല.
ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

മാർത്താണ്ഡത്ത് തുണി കടയിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിൽ മലയാളി യുവാക്കള്‍ പിടിയിൽ

മാര്‍ത്താണ്ഡം.കേരളത്തിൻ്റെ അതിർത്തി മേഖലയായ മാർത്താണ്ഡത്ത് തുണി കടയിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശികളായ ജോമോന്‍, ആദര്‍ശ് എന്നിരാണ് പിടിയിലായത്. ഇരുവരെയും നാളെ കുഴിത്തറ കോടതിയിൽ ഹാജരാക്കും

തമിഴ്നാട് മാർത്താണ്ഡത്ത് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ആസ്പദമായ സംഭവം നടന്നത്. വസ്ത്രം വാങ്ങാനെന്ന വ്യജേന മാർക്കറ്റ് ജംഗ്ഷന് സമീപത്തെ തുണിക്കടയിലേക്ക് ഹെൽമറ്റ് ധരിച്ച രണ്ടുപേർ എത്തുന്നു. ഒരാൾ തുണിക്കടക്കുള്ളിലേക്ക് പ്രവേശിക്കുകയും ജീവനക്കാരിയുമായി സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് ഇയാൾ ജീവനക്കാരിയോട് സാരി ആവശ്യപ്പെടുന്നു. സാരിയും മറ്റു വസ്ത്രങ്ങളും കാണിക്കുന്നതിനിടയിൽ ബലപ്രയോഗത്തിലൂടെ ജീവനക്കാരി സ്വർണ്ണ ലക്ഷ്മിയുടെ മൂന്നര പവൻ തൂക്കമുള്ള മാല പൊട്ടിച്ചു പ്രതി ഇറങ്ങി ഓടുന്നു.എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.

സംഭവത്തിനു പിന്നാലെ ജീവനക്കാരിയുടെ ബഹളം കേട്ട് പരിസരത്തുള്ള ആളുകൾ ഓടിയെത്തിയെങ്കിലും. അപ്പോഴേക്കും രണ്ടംഗ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞത്. ബൈക്കിന്റെ നമ്പറും സിസിടി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് അവസാനം അന്വേഷണം കേരളത്തിലേക്ക് വ്യാപിച്ചു. തുടർന്നാണ് നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശികളായ ജോമോന്‍, ആദര്‍ശ് എന്നിവർ പിടിയിലാകുന്നത്. രണ്ടുപേരെയും നാളെ കുഴിത്തറ കോടതിയിൽ ഹാജരാക്കും

സ്‌കൂട്ടറില്‍ മദ്യം കടത്തി; 46-കാരന്‍ അറസ്റ്റില്‍

കൊല്ലം: ഡ്രൈ ഡേ ദിനത്തില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന് മദ്യം വില്‍പ്പന നടത്തിയ കേസില്‍ 46-കാരന്‍ അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ ചിറക്കര ചിറവിള വീട്ടില്‍ നിസാറിനെയാണ് (46) കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.
ഇന്ന് തഴുത്തല കനാല്‍ ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ 50 കുപ്പികളിലായി മദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതിനിടെ ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ജ്യോതി ടി.ആര്‍.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.