കരുനാഗപ്പള്ളി: മദ്യം കടത്തിക്കൊണ്ട് വന്ന കേസില്‍ പ്രതി അറസ്റ്റില്‍. അയത്തില്‍ പട്ടത്താനം രാജേശ്വരിഭവനം വീട്ടില്‍ ജിജോ (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന ഇതര സംസ്ഥാന മദ്യം കൂടിയ വിലയ്ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലതീഷ്. എസ്-ന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 58 കുപ്പികളിലായി 43.5 ലിറ്റര്‍ ഗോവന്‍ മദ്യം പിടിച്ചെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സെക്ടര്‍ (ഗ്രേഡ്) കെ.ജി. രഘു, എക്‌സൈസ് ഇന്‍സെക്ടര്‍മാരായ അജയകുമാര്‍, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
മദ്യം കടത്തിയയാള്‍ പിടിയില്‍
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു. ഇത് മറികടന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.
വിവിധ സർക്കാർ അർദ്ധസർകാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ ചോദ്യം ചെയ്ത ഹർജിയിൽ, ഇനിമേൽ സുപ്രീം കോടതി ഉത്തരുവുകൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധിച്ചിരുന്നു. ചീഫ് സെക്രട്ടറി കൂടി കക്ഷിയായ ഈ വിധിന്യായം നിലനിൽക്കുമ്പോൾ ആണു ഇപ്പോൾ സർക്കാർ പുതിയ സ്ഥിരപ്പെടുത്താൽ ഉത്തരവുകൾ ഇറക്കിയതും, പുതിയ ഉത്തരവുകൾ ഇറക്കാൻ തയാറെടുക്കുന്നതും, കോടതി അലക്ഷ്യം ആണെന്ന് ആരോപിച്ചു ഹർജിക്കാർ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്.
എന്നാൽ പല തവണ സമയം അനുവദിച്ചു നൽകിയിട്ടും സർക്കാർ വിശദീകരണം കോടതിയിൽ നൽകിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവ് പാസ്സ് ആക്കിയത്. ഹർജിക്കാർക്കായി അഡ്വ എ എൽ നവനീത് കൃഷ്ണൻ ഹാജരായി.
കാഞ്ഞിരംവിള ഗോപാലകൃഷ്ണ പിള്ള അനുസ്മരണ സമ്മേളനം
പോരുവഴി:മുതിർന്ന കോൺഗ്രസ് നേതാവും പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കാഞ്ഞിരംവിള ഗോപാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇടയ്ക്കാട് ചന്ത മൈതാനിയിൽ അനുസ്മരണ സമ്മേളനം നടത്തിഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് സച്ചിദാനന്ദൻ നായർ അദ്യക്ഷത വഹിച്ചു
ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി,ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,ബി.ബിനീഷ്,മനു,നമ്പൂരേത്ത് തുളസിധരൻ പിള്ള,രാധാകൃഷ്ണൻ,പത്മസുന്ദരൻ പിള്ള,ചന്ദ്രശേഖരൻ പിള്ള,അജി,ഡോ.സലിം,പുത്തൻപുര സുബേർ,നീലാമ്പരൻ,സ്റ്റാൻലി അലക്സ്,അശ്വതി,ഇടയ്ക്കാട് രതീഷ്,അനിയൻ കുഞ്ഞ്,ചക്കുവള്ളി നസിർ,നാലുതുണ്ടിൽ ജലിൽ,ബഷീർ എന്നിവർ സംസാരിച്ചു.
വേങ്ങ മുത്തോട്ടിൽ ക്ഷേത്രത്തിന് കിഴക്ക് വശം അറവ് മാലിന്യം തള്ളിയതായി പരാതി
ശാസ്താംകോട്ട:മൈനാഗപ്പള്ളി വേങ്ങയിൽ വൻ തോതിൽ മാലിന്യം തള്ളിയതായി പരാതി. വേങ്ങ മുത്തോട്ടിൽ ക്ഷേത്രത്തിന് കിഴക്ക് വശം അമ്പനാട്ട് ഭാഗത്താണ് അറവ് മാലിന്യങ്ങളും കോഴി അവശിഷ്ടങ്ങളും തള്ളിയത്.
ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമാക്കി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ നിക്ഷേപിച്ചതെന്ന് കരുതുന്നു.ദുർഗന്ധം മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലാണ്.നേരത്തേ തന്നെ തെരുവ് നായ് ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.
കെ.എസ് വാസുദേവ ശർമ്മയുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന്
കുന്നത്തൂർ :കുന്നത്തൂർ നെടിയവിള വെണ്മണി ഗ്രാമസേവാസമിതി അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനവും അനുമോദന സമ്മേളനവും 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുൻ സ്കൂൾ മാനേജർ കെ.എസ് വാസുദേവ ശർമ്മയുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും.പിടിഎ പ്രസിഡൻറ് വി.അജിത് കുമാർ അധ്യക്ഷത വഹിക്കും.മുഖ്യപ്രഭാഷണവും ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രേരണ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.തുടർന്ന് അനുമോദന സമ്മേളനം സ്കൂൾ മാനേജർ വി.ശങ്കരൻ പോറ്റി നിർവഹിക്കും.
കായികമേളയിൽ ദേശീയ-സംസ്ഥാനതലങ്ങളിൽ പങ്കെടുത്ത് ജേതാക്കളായ കുട്ടികൾക്കുള്ള അനുമോദനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.രശ്മിയും സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി അനുപമയും നിർവഹിക്കും.സംസ്ഥാന ശാസ്ത്ര- ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്തംഗം കെ.കലാദേവി അനുമോദിക്കുമെന്ന് ഭാരവാഹികളായ എസ്.ലേഖ,വി.ശങ്കരൻ പോറ്റി,വി.അജിത് കുമാർ,എൻ.വാസുദേവ ഭട്ടതിരി,ജി.പ്രസീത,പി.ആർ ഗോപീകൃഷ്ണൻ,കെ.കെ ഉണ്ണികൃഷ്ണൻ,ആദിത്യ എം.ആർ,അനില.എസ് എന്നിവർ പറഞ്ഞു.
കൊട്ടാരക്കര സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു
കൊട്ടാരക്കര. സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെ യുള്ള പ്രതികളെ വെറുതെ വിട്ടു.കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജസ്റ്റേറ്റ് കോടതിയുടെതാണ് ഉത്തരവ്
2014 ൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി പെരുംകുളം ദിലീപ്,ബ്രഹ്മദാസ് അജോ,അഖിൽ മാരാർ എന്നിവരെയാണ് വെറുതെവിട്ടത്.അഖിൽ മാരാർ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ രജിസ്റ്റർ ചെയ്ത കേസ് ആണിത്.കഴിഞ്ഞദിവസം അഖിൽ മാരാർ 20 20യില്‍ ചേർന്നിരുന്നു
ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി തീപിടുത്തം
കൊല്ലം. ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി ഉച്ചയോടു കൂടി തീപിടുത്തം ഉണ്ടായി. ക്ഷേത്രത്തിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തൊട്ടടുത്തുതന്നെ ഒരു കുഴിയിലിട്ട് തീ കത്തിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ തീ പുകഞ്ഞു പുകഞ്ഞു കിടക്കുകയും സമീപപ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു.
തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം ഭാരവാഹികൾ തീ അണയ്ക്കുവാൻ ശ്രമിച്ചു എങ്കിലും അവർക്ക് കഴിയാതെ വന്നപ്പോൾ കൊല്ലത്തെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി. തീ പൂർണമായും നിയന്ത്രണവിധേയമാക്കി.(ബൈറ്റ് ) സർപ്പക്കാവ് കൂടി ഉള്ള ക്ഷേത്രം ആയതിനാൽ കാവിന്റെ ഭാഗത്ത് കാട് മൂടിയ നിലയിൽ ആയിരുന്നു. ആ ഭാഗത്തേക്ക് തീപിടുത്തം ഉണ്ടാകാഞ്ഞത്. കാവ് നിലനിർത്തുവാൻ സാധിച്ചു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് 24 വരെ മാറ്റാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര (നീല, വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി ഫെബ്രുവരി 24 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പഞ്ചായത്തുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ സമര്‍പ്പിക്കാം. 1000 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള കോണ്‍ക്രീറ്റ് വീട്, കാര്‍ എന്നിവയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.
ഗതാഗത നിയന്ത്രണം
കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ലിങ്ക് റോഡ് നവീകരണത്തില്‍ ഉള്‍പെടുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് – കൊട്ടാരക്കര റെയില്‍വേ മേല്‍പ്പാലം വരെയുള്ള റോഡില്‍ ഫെബ്രുവരി 23 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കൊല്ലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നായേഴ്സ് ആശുപത്രി- ഉളിയക്കോവില്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി 21ന് ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. നായേഴ്സ് ആശുപത്രിയില്‍ നിന്നും ഉളിയക്കോവിലിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുന്നത്തടം വഴി തിരിഞ്ഞ് ഉളിയക്കോവിലിലേക്കും ഉളിയക്കോവിലില്‍ നിന്നും കൊല്ലത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പുന്നമൂട്ടില്‍ നിന്നും തിരിഞ്ഞ് രണ്ടാംകുറ്റി വഴി കൊല്ലത്തേക്കും വഴിതിരിച്ചു വിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോണ്‍: 8086395036




































