27.7 C
Kollam
Monday 21st September, 2026 | 03:07:49 PM
Home News Local കെ.എസ് വാസുദേവ ശർമ്മയുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന്

കെ.എസ് വാസുദേവ ശർമ്മയുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 27ന്

കുന്നത്തൂർ :കുന്നത്തൂർ നെടിയവിള വെണ്മണി ഗ്രാമസേവാസമിതി അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനവും അനുമോദന സമ്മേളനവും 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുൻ സ്കൂൾ മാനേജർ കെ.എസ് വാസുദേവ ശർമ്മയുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും.പിടിഎ പ്രസിഡൻറ് വി.അജിത് കുമാർ അധ്യക്ഷത വഹിക്കും.മുഖ്യപ്രഭാഷണവും ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രേരണ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.തുടർന്ന് അനുമോദന സമ്മേളനം സ്കൂൾ മാനേജർ വി.ശങ്കരൻ പോറ്റി നിർവഹിക്കും.

കായികമേളയിൽ ദേശീയ-സംസ്ഥാനതലങ്ങളിൽ പങ്കെടുത്ത് ജേതാക്കളായ കുട്ടികൾക്കുള്ള അനുമോദനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.രശ്മിയും സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി അനുപമയും നിർവഹിക്കും.സംസ്ഥാന ശാസ്ത്ര- ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്തംഗം കെ.കലാദേവി അനുമോദിക്കുമെന്ന് ഭാരവാഹികളായ എസ്.ലേഖ,വി.ശങ്കരൻ പോറ്റി,വി.അജിത് കുമാർ,എൻ.വാസുദേവ ഭട്ടതിരി,ജി.പ്രസീത,പി.ആർ ഗോപീകൃഷ്ണൻ,കെ.കെ ഉണ്ണികൃഷ്ണൻ,ആദിത്യ എം.ആർ,അനില.എസ് എന്നിവർ പറഞ്ഞു.