Home Blog Page 1032

കാരാളിമുക്ക് മുല്ലമംഗലത്ത് റുക്കിയാ ബീവി നിര്യാതയായി

പടിഞ്ഞാറേകല്ലട. കാരാളിമുക്ക് മുല്ലമംഗലം വീട്ടിൽ യൂനുസ് കുഞ്ഞിന്റെ ഭാര്യ റുക്കിയാ ബീവി ( 79) നിര്യാതയായി. മക്കൾ : ഷെരീഫ് (മുല്ലമംഗലം ടെക്സ്റ്റയിൽസ് , കാരാളിമുക്ക് ) നിസാർ (മുല്ലമംഗലം സ്റ്റിച്ചിംഗ് സെന്റർ ) മുത്തലീഫ് മുല്ലമംഗലം (സി.പി.എം. കാരാളി ഠൗൺ ബ്രാഞ്ചംഗം, വില്ലേജ് പ്രസിഡന്റ് – ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. പടിഞ്ഞാറേകല്ലട , മുല്ലമംഗലം സ്റ്റോഴ്സ് – കാരാളിമുക്ക് )

സീനത്ത്, ഷെഹുവാനത്ത്. മരുമക്കൾ : സൽമ, ഷെമീറ, സിമി, സലീം, ജമാൽ . സംസ്ക്കാര ചടങ്ങുകൾ കാരാളിമുക്ക് മുസ്ലീം ജമാ-അത്ത് പള്ളിയിൽ നടന്നു.

ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി  ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി  ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലെസ്സന്‍ ബൈജു(16)ആണ് പുറത്തേയ്ക്ക് വീണത്. ഇന്ന് വൈകുന്നേരം 4.30 തോടെ എംസി റോഡില്‍ കുറ്റൂര്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം.

സ്‌കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന്റെ വാതില്‍ തുറന്ന് ബ്ലസ്സന്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

വിദ്യാര്‍ത്ഥി വീണെങ്കിലും ഡ്രൈവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് 200 മീറ്റര്‍ ദൂരം പിന്നിട്ട ബസ് നിര്‍ത്തുകയായിരുന്നു.

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്.

ഇത് പ്രകാരം നിര്‍മാണ മേഖലയിലെ (Manufacturing Sector) സംരംഭങ്ങള്‍ക്ക് പരമാവധി 20 ലക്ഷം രൂപയാണ് ലഭിക്കുക. സേവന മേഖലയില്‍ 10 ലക്ഷവും, വ്യാപാര മേഖലയില്‍ ഏഴ് ലക്ഷവും നഷ്ടപരിഹാരമായി അനുവദിക്കും. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. നും വയനാട് ജില്ലാ കളക്ടര്‍ക്ക് തന്നെയാണ് തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയും.

ശബരിമല യുവതി പ്രവേശനം; സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമോപദേശം നൽകിയതായി പി എസ് ശ്രീധരൻ പിള്ള

കൊച്ചി.ശബരിമല യുവതി പ്രവേശനകാലത്ത് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ തന്ത്രിയോട് പറഞ്ഞു. പുതുതായി ഇറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി.ഫോണിൽ വിളിച്ചപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ഇതിന് പിന്നാലെയാണ് തന്ത്രിയും, പന്തളം കൊട്ടാരം പ്രസിഡണ്ടും യുവതികൾ കടന്നാൽ നട അടച്ചിടും എന്ന പ്രസ്താവിച്ചത്. ശബരിമല യുവതി പ്രവേശന വിഷയം BJPക്ക് സുവർണ അവസരമാണെന്ന പ്രസ്താവനയും ഈ പുസ്തകത്തിൽ ഉണ്ട്.

തന്ത്രിയുടെ അറസ്റ്റ്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തൻറെ നിലപാട്. ബിജെപിയുടെയും നിലപാട് അതായിരുന്നു. പ്രഥമദൃഷ്ടിയ ഈ കേസ് നിലനിൽക്കില്ല എന്ന് തനിക്ക് അറിയാം. തെളിവിന്റെ കണിക പോലും ഇല്ല എന്ന് എല്ലാ ഫയലും പരിശോധിച്ചതിനുശേഷം കോടതി പറഞ്ഞു. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം. തന്ത്രിയെ ജയിലിൽ ഇടാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായത് അല്ല. തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ചവറ ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണ ഉദ്ഘാടനം

ചവറ. ബോട്ട് ടെര്‍മിനല്‍ കേരളത്തിന്‍റെ ആഭ്യന്തരജലഗതാഗത ശൃംഖലയിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. റ്റി.എസ് കനാലും അഷ്ടമുടിക്കായലും ഉള്‍പ്പെടുന്ന ജലപാതകളിലൂടെ ദ്വീപുകളെയും തീരപ്രദേശങ്ങളെയും കരഭാഗവുമായി ബന്ധിപ്പിക്കുന്നതിന് ഈ ടെര്‍മിനല്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. 

ദേശീയപാത 66 നോട് ചേര്‍ന്നുളള തന്ത്രപ്രധാനമായ സ്ഥാനമായതിനാല്‍ ജലഗതാഗതവും റോഡ് ഗതാഗതവും ഏകോപിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ സൗകര്യം ഇവിടെയുണ്ടാകും. ആധുനിക സംവിധാനങ്ങളും വിശ്രമകേന്ദ്രവും ഒരുക്കിയാണ് പുതിയബോട്ട്ജെട്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 


ദീര്‍ഘകാല ചരിത്രമുളള ഇവിടെ 81.6 ലക്ഷം രൂപ വിനിയോഗിച്ച്  നിര്‍മ്മിക്കുന്ന പുതിയ ബോട്ട്ടെര്‍മിനലിന്‍റെ നിര്‍മ്മാണചുമതല ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനാണ്. 
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍മ്മാണഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്‍ലാന്‍റ് നാവിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി. ഷീജ.എം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
6 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചു.

മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊട്ടിയം തഴുത്തല ചിറക്കര പുത്തന്‍വീട്ടില്‍ അനീഷ് (26) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതിയായ അനീഷിനെതിരെ തഴുത്തല സ്വദേശിയായ യുവാവ് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ മുന്‍വിരോധം നിമിത്തം യുവാവിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ യുവാവിന്റെ വലത് തോളെല്ലിന് പൊട്ടല്‍ ഉണ്ടായി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിഥിന്‍ നളന്‍, ശ്രീകുമാര്‍, സിപിഒമാരായ സുധീര്‍, പ്രവീണ്‍ചന്ദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കൊല്ലം: മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ചാത്തന്നൂര്‍ താഴം നോര്‍ത്ത് തടവിളപുത്തന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (24), മഞ്ചാടി ഹൗസില്‍ ദില്‍ഷാദ് (25) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസും കൊല്ലം എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും
ചേര്‍ന്ന് പിടികൂടിയത്.
പ്രതികള്‍ ഗോവയില്‍ നിന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് രണ്ടു കവറുകളിലായി 4.800 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
എസ്‌ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

റാപ്പർ വേടൻ്റെ വിവാഹം ചൊവ്വാഴ്ച്ച തൃശ്ശൂരിൽ

കണ്ണൂർ: റാപ്പർ വേടൻ വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24-ന് തൃശ്ശൂരിലാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ അറിയിച്ചു. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം അറിയിച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. വേദിയിൽവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വേടനെ പൊന്നാടയണിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്.

പിന്നാലെ മറുപടി പ്രസംഗത്തിൽ വേടനും ഈ സന്തോഷവാർത്ത അറിയിച്ചു. ‘മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്’ എന്നാണ് വേടൻ പറഞ്ഞത്.

നവമി ലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു.

പുതിയകാവ്- ചക്കുവള്ളി റൂട്ടിൽ ചിറ്റുമൂല മേൽപ്പാലം നിർമ്മാണോദ്ഘാടനം നടത്തി

കരുനാഗപ്പള്ളി. പുതിയകാവ് ചക്കുവള്ളി റൂട്ടിൽ ചുറ്റുമൂല റെയിൽവേ ക്രോസിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു
റെയിൽവേ മേൽ പാലത്തിന്റെ ജനറൽ അറേഞ്ച് മെന്റ് ഡ്രോയിങ്ങിന് 2022 ആഗസ്റ്റ് മാസംറെയിൽവേ മേൽപ്പാലത്തി ന്റ സ്പാനും അപ്രോച്ച് റോഡും ഉൾപ്പെടെ 583 മീറ്റർ നീളവും, ഒരു വശം നടപ്പാതയോട് കൂടി 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്.

56 സ്വകാര്യ വ്യക്തികളിൽ നിന്ന് 10.25 ചെലവഴിച്ചു ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിച്ചിട്ടുള്ളതാണ് പാലത്തിന്റെ റെയിൽവേ സ്പാൻ റെയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത്. റെയിൽവേ സ്പാൻ ഒഴികെ 24.19 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.നിർമാണം,വസ്തു ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെ 42.4 3 9 കോടി രൂപയാണ് ആകെ ചെലവ്. ചുറ്റുമൂല റെയിൽവേ ക്രോസ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ ൽ, ദീപ ചന്ദ്രൻ വരുൺ ആലപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ നിസ തൈക്കൂട്ടത്തിൽ, റസീന അൻവർ, നാദിർഷ എൻ ഷാജി ഷാജി,ഷാജി, അഡ്വക്കറ്റ് കെഎ ജവാദ് പി രാജു,എ എ ജബ്ബാർ ആദിനാട് സൈനുദീൻ, ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.റെയിൽവേ ബ്രിഡ്ജസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് നിർവഹണ ഏജൻസി. രണ്ടു വർഷമാണ് പൂർത്തീകരണ കാലാവധി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മണ്ണ് പരിശോധനയും തുടർനടപടികളും ആരംഭിച്ചു

41 ദിവസം തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍

കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണ്?. തന്ത്രിയ്‌ക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണങ്ങള്‍ മൂര്‍ച്ചവച്ചപ്പോള്‍ അതില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

ശബരിമല തന്ത്രിക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി നല്‍കിയ ഉത്തരവ് വളരെ പ്രധാനമാണ്. ജനുവരി 11ന് തന്നെ പ്രതിപക്ഷം അക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു; തന്ത്രിയെപ്പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്ത് കാരണത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും, കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ചുമതല പ്രത്യക അന്വേഷണ സംഘത്തിനുണ്ട്. എന്തിനാണ് കേസില്‍ ഒരുപങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ 41 ദിവസം ജയിലില്‍ ഇട്ടതെന്ന് അന്വേഷണസംഘം പറയണം. സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണങ്ങള്‍ മൂര്‍ച്ചവച്ചപ്പോള്‍ അതില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ ഈ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉണ്ട്.

കോടതി ഉത്തരവില്‍ തന്ത്രിക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്തെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സതീശന്‍ ശബരിമല സ്വര്‍ണക്കേസ് മുഴുവന്‍ പ്രതികളും പൂറത്തിറങ്ങി ഒന്നുമല്ലാതെ അവസാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ തന്നോട് രോഷമുണ്ടായിരുന്നു. ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കും പങ്കുണ്ടെന്ന വാദം മെനഞ്ഞതെന്നും കണ്ഠരര് രാജീവര് ആരോപിക്കുന്നു.

ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. അതിനെയും താന്‍ എതിര്‍ത്തു. തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നു. ഇതു മറയ്ക്കുന്നതിനു വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന്‍ ശബരിമലയില്‍ ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയില്‍ വരാന്‍ ഇങ്ങനെ ബന്ധമുണ്ടായിരുന്നു. ഈ വിവരങ്ങള്‍ അടക്കം എസ്‌ഐടി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും, മാധ്യമങ്ങളില്‍ നിന്നുവരെ ഒളിപ്പിച്ചു വെച്ചു. താന്‍ വഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു പിടിച്ചതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ ആരോപിക്കുന്നു.