26.1 C
Kollam
Saturday 10th October, 2026 | 11:49:29 PM
Home News Local എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കൊല്ലം: മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ചാത്തന്നൂര്‍ താഴം നോര്‍ത്ത് തടവിളപുത്തന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (24), മഞ്ചാടി ഹൗസില്‍ ദില്‍ഷാദ് (25) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസും കൊല്ലം എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘവും
ചേര്‍ന്ന് പിടികൂടിയത്.
പ്രതികള്‍ ഗോവയില്‍ നിന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് രണ്ടു കവറുകളിലായി 4.800 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
എസ്‌ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.