Home Lifestyle Jobs വനിതാ–ശിശുവികസന വകുപ്പിൽ ജോലി; പിജി, ബിരുദ യോഗ്യതക്കാർക്ക് അപേക്ഷിക്കാം

വനിതാ–ശിശുവികസന വകുപ്പിൽ ജോലി; പിജി, ബിരുദ യോഗ്യതക്കാർക്ക് അപേക്ഷിക്കാം

Advertisement

വനിതാ–ശിശുവികസന വകുപ്പിന്റെ മിഷന്‍ ‘വാത്സല്യ’ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായുള്ള ഒആര്‍സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിൽ പരിശീലകരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു.

∙യോഗ്യത: പിജി അല്ലെങ്കിൽ ബിരുദം, കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും ജോലിപരിചയം. ബിരുദക്കാർക്കു 2 വർഷ ജോലിപരിചയം വേണം. പ്രഫഷനല്‍ കോഴ്‌സില്‍ പിജി പഠിക്കുന്ന വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം.

∙പ്രായം: 2026 ജനുവരി ഒന്നിനു 40 തികയരുത്.

അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കണം. മേയ് 23 നകം അപേക്ഷിക്കണം.

വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, മഞ്ചേരി, മലപ്പുറം; 0483-2978888.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here