ഓച്ചിറ. കേരള സർക്കാർ പാവപ്പെട്ട കുടുംബങ്ങളുടെ ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. കേരള വാട്ടർ അതോറിറ്റി ഓച്ചിറ ഡിവിഷൻ കുടിശ്ശിക നിവാരണ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കരുനാഗപ്പള്ളി,ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം എന്നീ പഞ്ചായത്തുകളിലെ സുനാമി കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട 89 കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഓച്ചിറ സെക്ഷൻ സുനാമി അദാലത്ത് സംഘടിപ്പിച്ചു.
നീണ്ടനാളുകളായി നിലനിന്നിരുന്ന 11.8 ലക്ഷം രൂപയുടെ കുടിശ്ശികയിൽ നിന്ന് 5.73 ലക്ഷം രൂപ ഇളവുചെയ്താണ് അദാലത്തിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് തത്സമയം പരിഹാരം കണ്ടത്. അദാലത്തിൽ നിരവധി പേരാണ് തങ്ങളുടെ പരാതികളുമായി എത്തിയത്. തുകയിൽ വലിയ ഇളവ് ലഭിച്ചതോടെ നിരവധി കുടുംബങ്ങൾക്കാണ് വലിയ സാമ്പത്തിക ആശ്വാസമായത്. അദാലത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീകുമാർ അസിസ്റ്റന്റ് എൻജിനീയർ പി ശ്രീകുമാർ,ദിനു എസ്, അക്കൗണ്ട് ഓഫീസർ പ്രേം കിരൺ,റവന്യൂ ഓഫീസർ എലിസബത്ത്, അസിസ്റ്റന്റ് എൻജിനീയർ ഷീനായ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു




























