30.3 C
Kollam
Wednesday 28th October, 2026 | 07:03:08 PM
Home News Breaking News കായികമേളയിൽ പ്രായത്തട്ടിപ്പ്,സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം

കായികമേളയിൽ പ്രായത്തട്ടിപ്പ്,സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം

Advertisement

കോഴിക്കോട്.കായികമേളയിൽ പ്രായത്തട്ടിപ്പ്.സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം.കോരുത്തോട് താരം പരിശോധനയിൽ പരാജയപ്പെട്ടു. നിർണായകമായി മെഡിക്കൽ കോളേജിലെ എല്ലുപരിശോധന. യുപി താരത്തിന്റെ പ്രായം കുറച്ചു കാണിച്ചു

പ്രായം തിരുത്തി സബ്ജൂനിയറിൽ മത്സരിച്ചു. സബ് ജൂനിയർ മത്സരത്തിൽ പങ്കെടുക്കേണ്ടത് 14 വയസ്സിന് താഴെ പ്രായം ഉള്ളവർ. 15നും 18നും ഇടയിൽ പ്രായം എന്ന് മെഡിക്കൽ റിപ്പോർട്ട് .തട്ടിപ്പ് തെളിഞ്ഞതിൽ സന്തോഷമെന്ന് പരാതിക്കാരി ഷിബി മാത്യു

ജില്ലാ തലത്തിൽ തന്നെ പരാതി ഉയർന്നിരുന്നു. അന്ന് പരിശോധന നടത്തിയിരുന്നെങ്കിൽ ഈ വിവാദം ഒഴിവാക്കാമായിരുന്നു. മീറ്റ് റെക്കോർഡ് നേടിയ വിഷ്ണു യാദവിന്റെ പ്രായവും കൂടുതലെന്ന് ഷിബി മാത്യു. കോരുത്തോട് സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രായ പരിശോധനയ്ക്ക് വിധേയരാക്കണം

തട്ടിപ്പിന് നേതൃത്വം നൽകുന്നത് കോച്ച്. ആദ്യമായാണ് തട്ടിപ്പ് പിടിക്കപ്പെടുന്നത്. ഇനിയെങ്കിലും താരങ്ങളുടെ പ്രായം പരിശോധിച്ച് ഉറപ്പ് വരുത്തണം. മത്സരങ്ങളിൽ നിന്ന് താരത്തെ അയോഗ്യനാക്കണം

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പരിശീലകയാണ് പരാതിക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here