27.6 C
Kollam
Monday 21st September, 2026 | 06:39:03 PM
Home Uncategorized കൊല്ലത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചല്‍: അഗസ്ത്യകോട് സ്വദേശിയായ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഗസ്ത്യകോട് നെടിയറ ജനീവ് ഭവനില്‍ ശശിധരന്‍ (75) ആണ് മരിച്ചത്. രാവിലെ റബര്‍ ടാപ്പിംഗ് ജോലിക്കായി എത്തിയ തൊഴിലാളികളാണ് കുളത്തില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു.
അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുളത്തില്‍ കിടന്ന തേങ്ങയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മക്കള്‍: ജനീവ്, സിന്ധു.