25.3 C
Kollam
Wednesday 19th August, 2026 | 05:22:24 AM
Home News Breaking News വാട്സ്ആപ്പിനെ നയിക്കാന്‍ ഇനി ഒരു ഇന്ത്യക്കാരന്‍… പുതിയ മേധാവിയായി ‘ക്രെഡ്’ സ്ഥാപകന്‍ കുനാല്‍ ഷാ

വാട്സ്ആപ്പിനെ നയിക്കാന്‍ ഇനി ഒരു ഇന്ത്യക്കാരന്‍… പുതിയ മേധാവിയായി ‘ക്രെഡ്’ സ്ഥാപകന്‍ കുനാല്‍ ഷാ

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ക്രെഡിന്റെ’ സ്ഥാപകന്‍ കുനാല്‍ ഷാ വാട്‌സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയാകും. സാങ്കേതികവിദ്യാരംഗത്ത് ഒരു ഇന്ത്യന്‍ സംരംഭകന്‍ കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേതൃമാറ്റങ്ങളില്‍ ഒന്നാണിത്.
ക്രെഡില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 8550 കോടി രൂപ നിക്ഷേപിച്ചതോടെയാണ് നിയമനത്തിന് വഴി തെളിഞ്ഞത്. ക്രെഡിന്റെ 20 ശതമാനം ഓഹരിയാണ് മെറ്റ സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ വാട്‌സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ടിന് പകരക്കാരനായാണ് കുനാല്‍ ഷാ ഈ പദവിയിലെത്തുന്നത്. 2019 മുതല്‍ വാട്‌സ്ആപ്പിനെ നയിച്ചിരുന്നത് വില്‍ കാത്കാര്‍ട്ടായിരുന്നു.

Also Read:


കേവലമൊരു മെസേജിങ് ആപ്പ് എന്നതിലുപരിയായി വാട്‌സ്ആപ്പ് വലിയൊരു ബിസിനസ് വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നിയമനം. നിലവില്‍ ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ്, പേയ്‌മെന്റുകള്‍, ബിസിനസ് മെസേജിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഫീച്ചറുകള്‍ എന്നിവയിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഒരു സ്ഥാപകന്‍ എന്ന നിലയിലും ‘പ്രൊഡക്റ്റ് ബില്‍ഡര്‍’ എന്ന നിലയിലുമുള്ള കുനാല്‍ ഷായുടെ പരിചയസമ്പത്ത് വാട്‌സ്ആപ്പിന് കരുത്തേകുമെന്നാണ് മെറ്റ വിശ്വസിക്കുന്നത്. ഇന്ത്യക്കാരനാണ് എന്നതും മെറ്റ നേട്ടമായി കാണുന്നു. കാരണം വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്പിന്റെ ബിസിനസ് നീക്കങ്ങളിലും പേയ്‌മെന്റുകളിലുമൊക്കെ ഇന്ത്യക്ക് നിര്‍ണായക പങ്കുണ്ട്.