26.6 C
Kollam
Monday 21st September, 2026 | 10:11:40 PM
Home News Breaking News കൊല്ലത്ത് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം: പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലം സ്വദേശിയായ ശശികുമാര്‍ (25), മഹാലക്ഷ്മി(60) എന്നിവരാണ് അറസ്റ്റിലായത്.

Also Read:


ഞായര്‍ വൈകിട്ട് 7.30ന് ക്ഷേത്ര കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ആദിദേവതവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണലോക്കറ്റോടു കൂടിയ സ്വര്‍ണ്ണമാല മോഷ്ടിച്ചെടുക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ പ്രതികളെ സംശയാസ്പദമായി കാണാനിടയായതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ മാനേജരായ പനയം സ്വദേശി അനില്‍കുമാര്‍ വിവരം ഈസ്റ്റ് പോലീസ്‌സ്റ്റേഷനില്‍ അറിയിച്ചു. മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണവുമായി രക്ഷപെടാന്‍ ശ്രമിക്കവെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഈസ്റ്റ് എസ്‌ഐ രഞ്ജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജോയ്, എഎസ്‌ഐ ഗിരീഷ്, എസ്‌സിപിഒ ആദര്‍ശ്, സിപിഒമാരായ ശ്യാം, അഖില്‍രാജ്, ജസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.