Home News Breaking News അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കാശിനാഥ് (20) ആണ് പിടിയിലായത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കാശിനാഥിനെതിരെ പോക്സോ പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്നയാളാണ് പ്രതി. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.