26.1 C
Kollam
Thursday 5th November, 2026 | 10:25:53 AM
Home News Breaking News അഗ്നിവീറായി നിയമിക്കപ്പെട്ട 25 ശതമാനം പേരെ സേനയില്‍ സ്ഥിരപ്പെടുത്തി, 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ടു...

അഗ്നിവീറായി നിയമിക്കപ്പെട്ട 25 ശതമാനം പേരെ സേനയില്‍ സ്ഥിരപ്പെടുത്തി, 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും

Advertisement

ന്യൂഡല്‍ഹി. ഹ്രസ്വകാലയളവിലേക്ക് യുവാക്കളെ സായുധ സേവനത്തിന് നിയോഗിക്കുന്ന അഗ്നിപഥ് പദ്ധതിയില്‍ നിര്‍ണായക മാറ്റവുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയില്‍ അഗ്നിവീറായി നിയമിക്കപ്പെട്ട 25 ശതമാനം പേരെ സേനയില്‍ സ്ഥിരപ്പെടുത്തി. ശേഷിക്കുന്ന 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സംയുക്ത സേനാ മേധാവി എന്‍ എസ് രാജാസുബ്രഹ്മണി അറിയിച്ചു.

ഈ അധിക കാലാവധിക്ക് ശേഷം, താല്‍പ്പര്യമുള്ളവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സായുധ സേനയില്‍ സ്ഥിരമായി ചേരാവുന്നതാണെന്നും സംയുക്ത സേനാ മേധാവി പറഞ്ഞു. ‘ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കും നമ്മുടെ അഗ്‌നിവീര്‍മാര്‍ക്കും സുപ്രധാന ദിവസമാണ്. എല്ലാ അഗ്‌നിവീര്‍ സൈനികര്‍ക്കും ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമാകാന്‍ കഴിയുന്ന ഒരു സുപ്രധാന സാധ്യതയാണ് കേന്ദ്രമന്ത്രിസഭ ഒരുക്കിയിരിക്കുന്നത്.’ രാജാസുബ്രഹ്മണി പറഞ്ഞു.

നാലു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി ആദ്യ ബാച്ചിലെ പതിനെട്ടായിരത്തിലധികം അഗ്‌നിവീര്‍ സൈനികര്‍ ഡിസംബര്‍ 31-ഓടെ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം. 2022 ജൂണ്‍ 14-നാണ് ‘അഗ്‌നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വര്‍ഷത്തെ അഗ്‌നിവീര്‍കളുടെ പ്രകടനം തുടര്‍ച്ചയായി വിലയിരുത്തിയിരുന്നു. വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും സംയുക്ത സേനാ മേധാവി പറഞ്ഞു.

പുതിയ തീരുമാനം അനുസരിച്ച് 25 ശതമാനം പേര്‍ സേനയുടെ ഭാഗമായി സ്ഥിരമാകുന്നു. ശേഷിക്കുന്ന 75 ശതമാനം പേര്‍ക്ക് സേവനത്തില്‍ തുടരാന്‍ രണ്ട് വര്‍ഷം കൂടി അധികമായി ലഭിക്കും. അതിനുശേഷം, സ്ഥിരം സായുധ സേനയില്‍ ചേരാനുള്ള മറ്റൊരു അവസരം കൂടി അവര്‍ക്ക് ലഭിക്കും. ഈ അധിക കാലയളവിന് ശേഷം ഇവരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള പ്രക്രിയ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കുമെന്ന് സംയുക്ത സേനാ മേധാവി എന്‍ എസ് രാജാസുബ്രഹ്മണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here