Home News Breaking News സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന്...

സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു,ഇന്ത്യന്‍ നാവിക സേന അകമ്പടി

ഫയല്‍ ചിത്രം
Advertisement

ന്യൂഡല്‍ഹി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ  സുരക്ഷാ അകമ്പടിയോടെയാണ് കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്.

ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യന്‍ നാവികസേന നേരിട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

also read:

ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മറ്റൊരു എല്‍പിജി കപ്പല്‍ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Advertisement