29.3 C
Kollam
Wednesday 7th October, 2026 | 12:09:16 PM
Home News Breaking News ഡൽഹി സ്ഫോടനം :ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി

ഡൽഹി സ്ഫോടനം :ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി

ന്യൂഡെൽഹി. ചാവേർ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി മൊഴി.

ഐ 20 കാറിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നു.

ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര  എന്നിവ ഉപയോഗിച്ചതായി സൂചന.

കാശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നു.

സ്ഫോടക വസ്തുക്കൾ ശേഖരിച്ചു കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതി.

ഭീകരൻ ബുർഹാൻ വാനി യുടെ വധത്തിനു പ്രതികാരം ചെയ്യാനായിരുന്നു ഗൂഡപദ്ധതി.
വൈറ്റ് കോളർ സംഘ ത്തിന്റെ  അമീർ” എന്നാണ് ഉമർ ഉൻ നബി സ്വയം വിശേഷിപ്പിച്ചതെന്നും മൊഴി.