28.8 C
Kollam
Saturday 10th October, 2026 | 07:13:53 PM
Home News Breaking News നൂറുദിന പദ്ധതിയില്‍ പാളിയത് കുന്നത്തൂരിലെ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം മാത്രം, നാറിയ ശീലം മാറാതെ കുന്നത്തൂര്‍

നൂറുദിന പദ്ധതിയില്‍ പാളിയത് കുന്നത്തൂരിലെ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം മാത്രം, നാറിയ ശീലം മാറാതെ കുന്നത്തൂര്‍

തിരുവനന്തപുരം. നൂറുദിന പദ്ധതിയിൽ വീഴ്ച; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് മന്ത്രി പി.കെ. ബഷീർ

നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ മുപ്പത് പൊതുമരാമത്ത് പ്രവൃത്തികളിൽ 29 എണ്ണത്തിൽ ലക്ഷ്യം കൈവരിച്ചെന്ന് മന്ത്രി പി .കെ. ബഷീർ പ്രസ്താവിച്ചു,
ഈ ഗവൺമെന്റിന്റെ ആദ്യത്തെ നൂറു ദിവസത്തിനുള്ളിൽ ചില പദ്ധതികൾ ആരംഭിക്കാനും ചിലത് പൂർത്തീകരിക്കാനും കഴിയുമെന്ന് വിലയിരുത്തിയിരുന്നു. ഇത്തരം പ്രവൃത്തികളാണ് നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ പൊതു മരാമത്ത് വകുപ്പിന്റെ തെരഞ്ഞെടുത്ത പദ്ധതികളിൽ പത്തൊമ്പതെണ്ണം പൂർത്തീകരിച്ചു. പത്ത് പദ്ധതികൾക്ക് തുടക്കം കുറിച്ചു.

പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതികളിൽ ഒന്നായ കൊല്ലം ജില്ലയിലെ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം മാത്രം ലക്ഷ്യത്തിലെത്തിയില്ല;
കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കുന്നത്തൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരുന്നത്. കരാറുകാരന് അനുകൂലമായി ഉദ്യോഗസ്ഥർ മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചെന്ന ആരോപണം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം വൈകിപ്പിച്ചെന്ന ആരോപണവും പരിശോധിക്കും.
കുന്നത്തൂർ മിനി സിവിൽ സ്റ്റേഷന്റെ കാര്യത്തിൽ ലക്ഷ്യം കൈവരിക്കാനാകാതിരുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. കാലതാമസത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ 30 പ്രവൃത്തികൾ

നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയതും പുരോഗതി കൈവരിച്ചതുമായ പ്രവൃത്തികളുടെ പട്ടിക:
കാഞ്ഞിരത്തുമൂട് റോഡ് നവീകരണം

പത്തനാട്–കുളത്തൂർ റോഡ് നവീകരണം

മൂലേപ്ലാവ്–പാവത്തുക്കവല–കൂമ്പുക്കൽ–വെട്ടൂർ പുരയിടം റോഡ് നവീകരണം

ഓച്ചിറ–കൊച്ചുമുറി പുത്തൻവീട്ടിൽ ജംഗ്ഷൻ റോഡ് നവീകരണം

എസ്.എ. കോളേജ്–ചക്കൻകുളം റോഡ് നവീകരണം

അരൂർ ടൂറിസം ലിങ്ക് റോഡ് നവീകരണം

കടുത്തുരുത്തി ബൈപാസ് റോഡ് നിർമാണം

എ.പി. സർക്കിൾ–ഗോസാഡെ–ബെലിഞ്ചെ റോഡ് നവീകരണം

നാഥുകല്ല്–വെള്ളയാംകുടി–സുവർണ്ണഗിരി–കക്കാട്ടുകട റോഡ് നവീകരണം

കടശ്ശിക്കടവ്–വാഴവീട്–മെട്ടുകുഴി–ശാസ്താംനട റോഡ് നവീകരണം

ആലുവ–പറവൂർ റോഡ് നവീകരണം (പറവൂർ കവല–ആനാച്ചൽ)

പത്തനംതിട്ട ടൗൺ നവീകരണം

കുന്നന്താനം–കവിയൂർ റോഡ് നവീകരണം

നെല്ലിമുകൾ–തേങ്ങമം റോഡ് നവീകരണം

പോട്ട–മൂന്നുപീടിക റോഡ് മെച്ചപ്പെടുത്തൽ

ചെങ്ങലൂർ–മനമ്പെറ്റ–മാവിൻചുവട് റോഡ് നവീകരണം

അവണൂർ–അമല ലിങ്ക് റോഡ് നവീകരണം

ചൂരൽമല–അട്ടമല റോഡ് പുനർനിർമാണം

കോട്ടക്കൽ പി.എച്ച്. സെന്റർ–മുക്കിലപ്പീടിക റോഡ് നവീകരണം

കീരംപാറ–ഭൂതത്താൻകെട്ട്–പൂച്ചക്കുത്ത്–മാലിപ്പാറ–വെട്ടിലപ്പാറ റോഡ് നവീകരണം

താലൂക്ക് ടവർ നിർമാണം, ചെമ്പൂക്കാവ്, തൃശൂർ

ചെർണത്തല പാലം നിർമാണം, കാസർഗോഡ്

ഗാന്ധിഭവൻ കൊച്ചുകടവ് പാലം, കൊല്ലം

ബേഗൂർ–തിരുനെല്ലി റോഡ് വികസനം, വയനാട്

കാവുമ്മനം–മടക്കുന്ന്–ബാങ്കുന്ന് റോഡ് വികസനം, വയനാട്

കല്ലൻതോട്–കൂളിമാട് റോഡ് നവീകരണം, കോഴിക്കോട്

നിലമ്പൂർ–മൂലേപ്പാടം–നായാടംപൊയിൽ–വളന്തോട് റോഡ് വികസനം

മലയോര ഹൈവേ പൂക്കോട്ടുംപാടം–മൂലേപ്പാടം റോഡ്

മണ്ണാർക്കാട്–ചിന്നത്തടാകം റോഡ് മെച്ചപ്പെടുത്തൽ

കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം

LEAVE A REPLY

Please enter your comment!
Please enter your name here