27.1 C
Kollam
Saturday 10th October, 2026 | 07:33:46 PM
Home News Local നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി സന്ദേശ വിളംബര റാലി

നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി സന്ദേശ വിളംബര റാലി

ശാസ്താംകോട്ട.സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിൽ ശുചിത്വ സന്ദേശ വിളംബര റാലിയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ശാസ്താംകോട്ട ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ശാസ്താംകോട്ട എസ് എച്ച് ഒ അനന്ദു മോഹൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് ശാസ്താംകോട്ടയിൽ നടന്ന യോഗം കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ ഡോ. കെ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ജി ഗോപകുമാർ സ്വാഗതം ആശംസിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷഹനാ മുഹമ്മദ്, വി. ഇ. ഒ വരദരാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അരുൺ ഷിനോജ്, ജയറാം, എൻസിസി ഓഫീസർ ഡോക്ടർ മധു സ്കൗട്ട് മാസ്റ്റർ മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി നിസാം, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മിഥുല, സലിം, തുടങ്ങിയവർ സംസാരിച്ചു. എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചിത്വ സന്ദേശ റാലിയിൽ പങ്കെടുത്തു. മാലിന്യ വിമുക്ത വാർഡീനായി 100 ദിന കർമ്മ പരിപാടികൾക്ക്‌ തുടക്കം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here