28.8 C
Kollam
Saturday 10th October, 2026 | 07:19:38 PM
Home News Kerala പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

പത്തനംതിട്ട: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32) ആണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പമ്പാ ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ലോക്കപ്പ് സൗകര്യമില്ലായിരുന്നു. ഇതേത്തുടർന്ന് അകത്തെ മുറിയിൽ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പ് കുറ്റിയിൽ കൈവിലങ്ങിട്ട് പ്രതിയെ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങൂരിയ പ്രതി സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പാറാവുകാരുൾപ്പെടെയുള്ളവർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തിരുവല്ല–കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കാട്ടിലേക്ക് ചാടിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് വിവരം.

പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here