27.5 C
Kollam
Friday 9th October, 2026 | 09:11:07 PM
Home News Local പണിക്കർ കടവ് പാലംപുനർ നിർമ്മിക്കും, സി ആർ മഹേഷ്‌ എം എൽ എ

പണിക്കർ കടവ് പാലംപുനർ നിർമ്മിക്കും, സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി. ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ ടി.എസ്. കനാലിനു കുറുകെയുള്ള പണിക്കർക്കടവ് പാലം പുനർനിർമ്മിക്കുന്നതിനാ പരിശോധന നടത്തി. നിലവിലുള്ള പാലത്തിന് 148 മീറ്റർ നീളവും 20 മീറ്റർ വീതം നീളമുള്ള 7 തുല്യ സ്പാനുകളുമുണ്ട്. ഈ പാലം വെസ്റ്റ് കോസ്റ്റ് കനാലിനു കുറുകെയാണ്. ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹൊറിസോണ്ടൽ ക്ലിയറൻസ് പാലത്തിന് ഉണ്ടായിരുന്നില്ല. അതിനാലാണ് പാലത്തിന്റെ പുനർനിർമ്മാണത്തിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു

നിർദ്ദിഷ്ട പാലത്തിന് അഞ്ച് സ്പാനുകളിലായി ആകെ 128.96 മീറ്റർ നീളമുണ്ട് (45m × 1 എണ്ണം, 20m × 4 എണ്ണം). പാലത്തിന് 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉണ്ട്. 45 മീറ്റർ സ്പാനിൽ പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളും ആർ.സി.സി. സ്ലാബും, 20 മീറ്റർ സ്പാനിൽ ആർ.സി.സി. ഗർഡറുകളും ആർ.സി.സി. സ്ലാബുകളുമാണ് പാലത്തിന് നൽകിയിട്ടുള്ളത്.

ബീച്ച് ഭാഗത്ത് 60 മീറ്റർ നീളവും കരുനാഗപ്പള്ളി ഭാഗത്ത് 62 മീറ്റർ നീളവും ഉള്ള അപ്രോച്ച് റോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കോസ്റ്റൽ സോൺ മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയ്ക്കുള്ള അനുബന്ധ ഫീസ് തുടങ്ങിയവ ഉൾപ്പെടെ എസ്റ്റിമേറ്റിന്റെ ആകെ ചെലവ് 209330000/- രൂപ യുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സി ആർ മഹേഷ് എംഎൽഎയുടെ ആവശ്യപ്രകാരം തീരുമാനം പ്രകാരം വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ദീപ്തികെ ആർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് രൂപേഷ് എഞ്ചിനീയർ അസിസ്റ്റന്റ് എൻജിനീയർ മി നുസുരേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു എത്രയും വേഗം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. നഗരസഭ ചെയർമാൻപി സോമ രാജൻ ജില്ലാ പഞ്ചായത്ത് അംഗം വരുൺ അലപ്പാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനമ്പത്ത് ഗഫൂർ കൗൺസിലർമാരായ സിംലാൽ,അശ്വതി,പ്രശാന്ത് ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിസുഗതൻ അംഗംശ്രീലാൽ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here