കോഴിക്കോട്. പാളയത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമ്മിച്ച സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ.സി.പി. ബസാറിലെ അഖിൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്
ഗുരുതരമായ ശുചിത്വവീഴ്ചകൾ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു.കോഴിക്കോട് ആർ.ഡി.ഒയാണ് പിഴ ചുമത്തിയത്.നഗരത്തിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് എണ്ണക്കടികൾ വിതരണം ചെയ്തിരുന്നത് .ഓപ്പറേഷൻ തെളിമയുടെ ഭാഗമായി 201 സ്ഥാപനങ്ങളിൽ പരിശോധന
ആവർത്തിച്ചുപയോഗിച്ച് ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു































