കണ്ണൂർ. പന്ന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വടക്കേച്ചാലിൽ വിനയൻ കൊലകേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ എന്ന് കോടതി.സിപിഎം പ്രവർത്തകൻ ചെമ്പട്ടെ ബിജുവിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷവിധി 12ന്
2009 മാർച്ച് 12-നാണ് കുറിച്ചികരയിൽ വെച്ച് വിനയനെ സിപിഎമ്മുകാർ ആക്രമിച്ചു കൊലപ്പെടുത്തിയത്. ടിപി വധക്കേസിൽ പിടിയിലായ ടി.കെ.രജീഷിനെ ചോദ്യം ചെയ്തതോടെയാണ് ഈ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്. ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷ് ഉൾപ്പെടെയുള്ള മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു




























