മൈനാഗപ്പള്ളി. ലൈബ്രറി പ്രവർത്തനം ഊർജ്ജസ്വലമാക്കുവാൻ ലക്ഷ്യമാക്കി സംസ്‌ഥാന ലൈബ്രറി കൗൺസിൽ ആരംഭിച്ച “പരസ്പരം ” പരിപാടി യുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം മൈനാഗപ്പള്ളി കവിത ലൈബ്രറിയിൽ നടന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റ് ഡോ. വള്ളികാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് R S അനിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി S. ശശികുമാർ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി R. മദനമോഹനൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ KC സുഭദ്രമ്മ, കൊച്ചുവേലു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കവിത ലൈബ്രറി സെക്രട്ടറി ഷാജി H നന്ദി രേഖപ്പെടുത്തി
































