കോവൂർ. ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ഹൃദ്രോഗത്തെ ചെറുക്കുക ആരോഗ്യമുള്ള ജീവിതം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹൃദയ നടത്തം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ സൂപ്രണ്ട് ഡോക്ടർ തോമസ് അൽഫോൺസ് ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ഡിസ്ട്രിക് ഫയർ ഓഫീസർ പ്രതാപ് ചന്ദ്രൻ മുഖ്യ സന്ദേശം നൽകി.വാർഡ് മെമ്പർ എബി പാപ്പച്ചൻ ആശംസകൾ അർപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എംകെ പ്രദീപ് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എസ്. അനിൽകുമാർ സ്വാഗതംപറഞ്ഞു ബി.രാധാകൃഷ്ണൻ , കൊച്ചുവേലു മാസ്റ്റർ, സുഭാഷ് ബി, രാഘവൻ കെ,
രാജു പി കോവൂർ, മണിക്കുട്ടൻ ബി ശോഭന. മോഹൻ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. കോവൂർ കുരിശടി മുക്കിൽ നിന്നും ആരംഭിച്ച ഹൃദയം നടത്തം തോപ്പിൽ മുക്ക് എച്ച്എസ് ഗ്രൗണ്ടിൽ അവസാനിക്കുകയും തുടർന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ രാജീവ് ഹൃദ്രോഗങ്ങളെ ചെറുക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ പരിശീലിപ്പിച്ചു.



































