ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 23ന് ബുധനാഴ്ച്ച കരുനാഗപ്പള്ളി താലൂക്ക് പരിധിയില്‍പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാകലക്ടര്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.




























