26.8 C
Kollam
Sunday 4th October, 2026 | 08:53:47 AM
Home News Local മുൻ മന്ത്രിയും കേരള പുലയർ മഹാസഭരക്ഷാധികാരിയും ആയിരുന്ന പി. കെ.രാഘവന്റെ സ്മരണയ്ക്കാ യി കെപിഎംഎസ് ഇന്ന്...

മുൻ മന്ത്രിയും കേരള പുലയർ മഹാസഭരക്ഷാധികാരിയും ആയിരുന്ന പി. കെ.രാഘവന്റെ സ്മരണയ്ക്കാ യി കെപിഎംഎസ് ഇന്ന് ഭരണിക്കാവിൽ റാലിയും സമ്മേളനവും

ശാസ്താംകോട്ട. മുൻ മന്ത്രി യും കേരള പുലയർ മഹാസഭരക്ഷാധികാരിയും ആയിരുന്ന പി. കെ.രാഘവന്റെ സ്മരണയ്ക്കാ യി കെപിഎംഎസ് ഇന്ന് ഭരണി ക്കാവിൽ റാലിയും സമ്മേളനവും നടത്തും. രാവിലെ 9നു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് 4നു പത്മാവതി ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി ഭരണിക്കാവിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനം നിയമസഭാ സ്പീ ക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എംഎൽഎമാരായ സജി ചെറി യാൻ, പി.പ്രസാദ്, ബി.ബി.ഗോപ കുമാർ, ഉല്ലാസ് കോവൂർ, കെപി എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സം സ്‌ഥാന പ്രസിഡന്റ് എ.സനീഷ് കുമാർ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എൻ.ബിജു എന്നിവർ പങ്കെടുക്കുമെന്നു സംസ്ഥാന അസിസ്റ്റ‌ന്റ് സെക്രട്ടറി എൻ.ബി ജു, സംസ്ഥാന കമ്മിറ്റിയംഗം ജൈനമ്മ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ശ്രിനിലയം സുരേഷ്, ശൂരനാട് യൂണിയൻ കൺവീനർ ഗീത ഉത്തമൻ, ശാസ്തതാംകോട്ട യൂ ണിയൻ സെക്രട്ടറി സി രത്നാകരന്‍ എന്നിവര്‍ പറഞ്ഞു