27.5 C
Kollam
Saturday 3rd October, 2026 | 08:22:49 PM
Home News Local കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം,ശാസ്‌താംകോട്ടയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം,ശാസ്‌താംകോട്ടയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Advertisement

ശാസ്‌താംകോട്ട:വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കണക്ഷൻ ബന്ധം വിച്ചേദിക്കാനെത്തിയ ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫീസിലെ വർക്കർ വി.സുരേന്ദ്രനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത്
മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ പ്രകടനവും കെഎസ്ഇബി ഓഫീസിന് മുന്നിൽ യോഗവും നടത്തി. സിഐടി യു
സംസ്ഥാന ഭാരവാഹി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഓഫീസേഴ്സ് ജില്ലാ കമ്മറ്റി അംഗം ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു.വിവിധ സംഘടനാ നേതാക്കളായ ദിലീപ്, അനിൽകുമാർ, പ്രസാദ്, സന്തോഷ്, നിക്സൺ, ബി.സുനിത,ജഗദീഷ്, സുരേഷ് കുമാർ, ഷുക്കൂർ എന്നിവർ സംസാരിച്ചു.