29.5 C
Kollam
Friday 9th October, 2026 | 12:07:10 PM
Home News Local മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് വിശകലനവേദി, കലയും ജീവിതവും

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് വിശകലനവേദി, കലയും ജീവിതവും

മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ഡോ.പി.കെ.ഗോപൻ ഉത്ഘാടനം ചെയ്തു.
അഡ്വ. ആർ. പ്രകാശ്കുമാർ അധ്യക്ഷത വഹിച്ചു.


പ്രൊഫ.നീലകണ്ഠൻ നമ്പൂതിരി,രവിമൈനാഗപ്പള്ളി,സുരേഷ് ചാമവിള, വി.ആർ.സനിൽ ചന്ദ്രൻ,അജി ശ്രീക്കുട്ടൻ,
റ്റി.സുരേന്ദ്രൻപിള്ള,വി.രാജീവ്‌,ശ്രീശൈലം ശിവൻപിള്ള, ഉണ്ണി പ്രാർത്ഥന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 4 ന് കലയും ജീവിതവും എന്ന വിഷയത്തിൽ വിശകലനവേദി രാജീവ്‌ ആലുങ്കൽ ഉത്ഘാടനം ചെയ്യും.പി.കെ.അനിൽകുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് ദുര്യോധനവധം കഥകളി.