29.5 C
Kollam
Friday 9th October, 2026 | 01:10:54 PM
Home News Local കോവൂർ യു പി എസ് വായന പക്ഷാചരണം

കോവൂർ യു പി എസ് വായന പക്ഷാചരണം

മൈനാഗപ്പള്ളി. വായന പക്ഷാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും കോവൂർ യുപിഎസിൽ നടന്നു. പിടിഎ പ്രസിഡന്റ് ശരണ്യ അധ്യക്ഷത വഹിച്ചു. എച്ച് എം ബി. സേതുലക്ഷ്മി സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ ഹരികുറിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

വായന വാരത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. അമ്മമാർക്കായി നടത്തിയ വായന മത്സരം, വായന ക്വിസ് എന്നിവയിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് ട്രോഫി എന്നിവ നൽകി.

മുരുകൻ കാട്ടാക്കടയുടെ കനൽ പൊട്ടുകൾ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. ഉഷാകുമാരി ,ജയശ്രീ , പാര്‍വതി എന്നിവർ ആശംസകൾ അർപ്പിച്ചു.