27.2 C
Kollam
Tuesday 29th September, 2026 | 01:30:50 AM
Home News Local സാമ്പത്തിക തട്ടിപ്പ്,ശാസ്താംകോട്ട പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

സാമ്പത്തിക തട്ടിപ്പ്,ശാസ്താംകോട്ട പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് നടത്തിയ സാമ്പത്തിക തട്ടിപ്പ്
സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി മറ്റ് പ്രതികളെ കൂടി കണ്ടെത്തണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ആവശ്യപ്പെട്ടു.പണാപഹരണത്തിൽ പങ്കാളികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ശാസ്താംകോട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് എം.വൈ നിസാർ അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,ഡിസിസി ജനറൽ സെക്രട്ടറി പി.നൂർദ്ദീൻകുട്ടി,കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര,യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,കെ.എസ്.എസ്.പി.എ ജില്ലാ ജനറൽ സെക്രട്ടറി എൻ.സോമൻ പിള്ള,യുഡിഎഫ് പഞ്ചായത്ത് തല ചെയർമാൻ ആർ.അവിന്ദാക്ഷൻ പിള്ള,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ പനപ്പെട്ടി,റിയാസ് പറമ്പിൽ,വിനോദ് മുതുപിലാക്കാട്,തസ്നി,ആർ.നഫീസത്ത്,ബിജു ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.മാർച്ചിനും ധർണ്ണക്കും നേതാക്കളായ പി.എം സെയ്ദ്,സൈറസ് പോൾ,പി.ആർ ബിജു,റോയി മുതുപിലാക്കാട്,എം.എസ് വിനോദ്,ഉണ്ണി ശാസ്താംകോട്ട,അബ്ദുൽ റഷീദ്,ഐ.ഷാനവാസ്,ഷിഹാബ് മുല്ലപ്പള്ളി,ഹരി കുന്നുംപുറം,എസ്.ബീന കുമാരി,ഷിയാസ് സുലൈമാൻ,ആതിര മകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.