26.4 C
Kollam
Monday 10th August, 2026 | 04:18:03 PM
Home News Local അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം നടത്തി

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം നടത്തി

കടമ്പനാട്:കടമ്പ് സാംസ്കാരിക വേദിയുടേയും കെ.ആർ.കെ.പി.എം
ബോയ്‌സ് ഹൈസ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി
ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രമാദേവി ഉദ്ഘാടനം ചെയ്തു.

കടമ്പ് സാംസ്‌കാരിക വേദി പ്രസിഡൻ്റ് സഹദേവൻ കോട്ടവിള അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് അടൂർ സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.സ്‌കൂൾ മാനേജർ ശ്രീലക്ഷ്മി,സി.ഗോപിനാഥൻ,ബൈജു
ജോയിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പാൾ ജി.ജയശ്രീ
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ എം.അനീഷ് സ്വാഗതവും
കടമ്പ് സെക്രട്ടറി രാജേന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.