25.2 C
Kollam
Wednesday 26th August, 2026 | 03:54:22 AM
Home News Local പുസ്തക പ്രകാശനവും സാംസ്കാരിക സദസും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും സാംസ്കാരിക സദസും സംഘടിപ്പിച്ചു

ശാസ്താംകോട്ട. അർച്ചന ശ്രീജിത്ത് രചിച്ച 77 കവിതകൾ ഉൾക്കൊള്ളുന്ന ശിശിരം പെയ്യുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. കവിതകൾക്കും പാട്ടുകൾക്കും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കോളേജ് പന്തളം ബയോ കെമിസ്ട്രി വിഭാഗം റിട്ട. പ്രൊഫസർ ഡോക്ടർ കെ ജി പത്മകുമാർ പുസ്തക പ്രകാശനം നിർവഹിച്ചു.

വി എസ് എം ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പ്രശാന്ത് വെന്നിയിൽ മുഖ്യ അതിഥി ആയിരുന്നു. ചിത്രകാരനും സംവിധായകനുമായ ഗൗതം രാജീവ് പുസ്തക പരിചയം നടത്തി. ഡോക്ടർ രശ്മി കെ എസ്, ശാസ്താംകോട്ട ടൗൺപഞ്ചായത്ത് അംഗം എസ് ദിലീപ്കുമാർ, പുതിയവിള ദേശാഭിമാനി ലൈബ്രറി സെക്രട്ടറി രാജേഷ് ആലേകളത്തിൽ, ലൈബ്രറി കൗൺസിൽ അംഗം ചന്ദ്രൻ കിഴക്കേടം, ഡോക്ടർ പി കമലാസനൻ, സാഹിതി വായനശാല സെക്രട്ടറി ഹരി സുതൻ, അർച്ചന ശ്രീജിത്ത് എന്നിവർ സംസാരിച്ചു. നവ പ്രതിഭ സാഹിത്യ വേദി ഏർപ്പെടുത്തിയ വയലാർ രാമവർമ്മ സുവർണ്ണ കവിത പുരസ്കാരം, അക്ഷരശ്രീ പുരസ്കാരം, ശൂരനാട് കുഞ്ഞൻപിള്ള സ്മാരക പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ അർച്ചന ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്.