25.7 C
Kollam
Saturday 11th July, 2026 | 03:20:21 AM
Home News Local NSS കരയോഗം വാർഷികവും എൻഡോവ്മെന്റ് വിതരണവും

NSS കരയോഗം വാർഷികവും എൻഡോവ്മെന്റ് വിതരണവും

ശാസ്താംകോട്ട.മനക്കര പടിഞ്ഞാറ് 4675 NSS കരയോഗം വാർഷികവും എൻഡോവ്മെന്റ് വിതരണവും താലൂക് യൂണിയൻ പ്രസിഡന്റ്‌ VRK ബാബു അവർകൾ ഉത്ഘാടനം ചെയ്തു നിർവഹിച്ചു. കരയോഗം പ്രസിഡന്റ്‌ പി. വിജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം ജോയിന്റ് സെക്രട്ടറി പി പ്രഭാകരൻ നായർ സ്വാഗതവും സെക്രട്ടറി B. ഗോപകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ചടങ്ങിൽ മുഖ്യ പ്രഭാഷണം യൂണിയൻ സെക്രട്ടറി M അനിൽകുമാറും, ആശംസകൾ അർപ്പിച്ചു പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌സോമൻപിള്ള,യൂണിയൻ ഭരണസമിതി അംഗങ്ങളായ കൃഷ്ണൻകുട്ടി, രാജൻപിള്ള, RP ഷൈലജ, പ്രതിനിധി സഭാoഗങ്ങൾ ആയ രാജേന്ദ്രൻപിള്ള, അഡ്വ.SJ സജിത്ത് കുമാർ, അഡ്വ. റ്റി. കലേശൻ, കെ. രാമചന്ദ്രൻ നായർ, അമ്മിണി ജയൻ, വസന്ത ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു… യോഗത്തിൽ ഹരിഹരൻ കമ്മീഷൻ റിപ്പോർട്ട്‌ ഉടൻ നടപ്പിലാക്കുവാൻ ആവശ്യപ്പെട്ടുള്ള പ്രമേയം പാസ്സാക്കി