29.4 C
Kollam
Saturday 10th October, 2026 | 02:51:01 PM
Home News Local പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റം, ശാസ്താംകോട്ടയിൽ പന്തം കൊളുത്തി പ്രകടനം

പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റം, ശാസ്താംകോട്ടയിൽ പന്തം കൊളുത്തി പ്രകടനം

ശാസ്താംകോട്ട . പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റത്തിനെതിരെയും കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് INTUC റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ശാസ്താംകോട്ട വാട്ടർ അതോറിറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ശാസ്താംകോട്ട ടൗൺ ചുറ്റി ബസ്സ്റ്റോപ്പിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് തടത്തിൽ സലീം അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വി വേണുഗോപാലക്കുറുപ്പ്, അഡ്വ. ശൂരനാട് ശ്രീകുമാർ, ഗോപകുമാർ, സരസചന്ദ്രൻപിള്ള, ഹരിമോഹൻ പി ആർ തുടങ്ങിയവർ സംസാരിച്ചു.