29.4 C
Kollam
Saturday 10th October, 2026 | 01:34:31 PM
Home News Local കൊല്ലത്ത് അമൃതകുളത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി

കൊല്ലത്ത് അമൃതകുളത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി

കൊല്ലം: മുണ്ടയ്ക്കല്‍ അമൃതകുളത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി. വളര്‍ത്താന്‍ ഇട്ടിരുന്ന മീനുകളാണ് ചത്തത്. കാരണം വ്യക്തമല്ല. വിഷം കലക്കിയതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. കൊല്ലം കോര്‍പ്പറേഷന്‍ അധീനതയിലുള്ള മുണ്ടയ്ക്കല്‍ അമൃതകുളത്താണ് മുഴുവന്‍ മീനുകളും ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പാണ് കോര്‍പ്പറേഷനുമായി സഹകരിച്ച് മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്. ഏഴ് വര്‍ഷമായി ഇവിടെ മീന്‍ വളര്‍ത്തുകയാണ്. കുളത്തിലെ ചെറു മീനുകളും വലിയ മീനുകളും ഉള്‍പ്പെടെ ചത്തു പൊങ്ങിയത് കണ്ട നാട്ടുകാര്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍, ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മീനുകള്‍ ചത്തതിന് കാരണം എന്നത് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളു.