25.5 C
Kollam
Saturday 11th July, 2026 | 06:40:53 AM
Home News Local കൊല്ലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കൊല്ലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കൊല്ലം: കൊല്ലം നഗരത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപമുള്ള കാര്‍ ആക്സസറീസ് വില്പന നടത്തുന്ന കടയ്ക്കരികിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ സെക്യൂരിറ്റി മൃതദേഹം കണ്ടതിനുപിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയതില്‍ മൃതദേഹം മുണ്ടയ്ക്കല്‍ സ്വദേശി 70 കാരനായ രാജേന്ദ്രന്റെതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് മുറുക്കിയ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. രാജേന്ദ്രന്‍ സ്ഥിരമായി കട വരാന്തയില്‍ കിടക്കാറുള്ള ആളായിരുന്നുവെന്ന് മൃതദേഹം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരാള്‍ ഇവിടെ എത്തി കൃത്യം നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ണായമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഭാര്യ മരിച്ചുപോയ രാജേന്ദ്രന് രണ്ട് ആണ്‍മക്കളുണ്ട്. ഇവരുമായി ഇദ്ദേഹം അകല്‍ച്ചയിലായിരുന്നു. ഫോറസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.