26.4 C
Kollam
Friday 21st August, 2026 | 09:29:14 AM
Home News Local അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണം

അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണം

rep image


ശാസ്താംകോട്ട. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വാർഡുകളിലെയും കാടുപിടിച്ചുും, വൃത്തിഹീനമായും കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ അടിയന്തരമായി വൃത്തിയാക്കേണ്ടതും, അപകടകരമായ നിൽക്കുന്ന വൃക്ഷം/ വൃക്ഷശിഖരങ്ങൾ എന്നിവ മുറിച്ചു നീക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും, 2005 ദുരന്തനിവാരണ നിയമം സെക്ഷൻ 30(2)(v) പ്രകാരം വൃക്ഷം/ വൃക്ഷശിഖരങ്ങൾ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി എന്നും സെക്രട്ടറി അറിയിക്കുന്നു.