30.4 C
Kollam
Thursday 8th October, 2026 | 03:50:58 PM
Home News Kerala കായംകുളത്ത് പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം

കായംകുളത്ത് പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം

കായംകുളം. തോറ്റ എംഎല്‍എ പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തി ഏരിയ കമ്മിറ്റി യോഗത്തില്‍ സിപിഎം നേതാക്കള്‍. കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫ് കാരണം മാത്രം 5000 വോട്ടുകൾ നഷ്ടമായി

പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തി.പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ല. പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വച്ചില്ല. പ്രതിഭ സ്വന്തം പേരിൽ ആരാധക കൂട്ടങ്ങൾ ഉണ്ടാക്കി. സാമൂഹികവിരുദ്ധർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ സജീവ അംഗങ്ങൾ

ഫോൺ എടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത പോലെയാണ് പ്രതിഭ പ്രവർത്തിച്ചത്. കായംകുളം വള്ളംകളിയിൽ മുഖ്യാതിഥിയെ കൊണ്ടുവന്നതിലും മറ്റു പല താൽപര്യങ്ങൾ ഉണ്ട്. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫുകളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചു. എം സ്വരാജ് പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് രൂക്ഷവിമർശനം

യു പ്രതിഭയും ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.