27.1 C
Kollam
Thursday 13th August, 2026 | 10:13:12 AM
Home News Local മണ്ണൂർക്കാവിൽ സപ്താഹയജ്‌ഞം വ്യാഴാഴ്ച തുടങ്ങും

മണ്ണൂർക്കാവിൽ സപ്താഹയജ്‌ഞം വ്യാഴാഴ്ച തുടങ്ങും


മൈനാഗപ്പള്ളി: മൈനാഗപ്പള്ളി മണ്ണൂർകാവ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പുനഃപ്രതിഷ്ഠാവാർഷിക ഉത്സവവും വ്യാഴാഴ്ച തുടങ്ങും.
രാവിലെ 7 ന് ക്ഷേത്രം തന്ത്രി മുരിങ്ങൂർ മന നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും.
പ്ലാപ്പിള്ളി മഠം പ്രദീപ് നാരായണൻ പാലായാണ് യ്ജ്ഞാചാ ര്യൻ.വരിഞ്ഞം ശുഭാംഗൻ, മൈനാഗപ്പള്ളി ജയകൃഷ്ണൻ,പ്ലാക്കാട് സത്യൻ എന്നിവരാണ് പൗരാണികർ. ശ്രീഹരി മൃത്യുഞ്ജയമാണ് യജ്ഞഹോതാവ്.


ഇന്ന് വരാഹവതാരം പാരായണം ചെയ്യും.
നാളെ നരസിംഹ അവതാരം,16 ന് ശ്രീകൃഷ്ണാവതാരം,ഉണ്ണിയൂട്ട്,17ന് ഗോവിന്ദ പട്ടാഭിഷേകം, 18 ന് രുഗ്മിണി സ്വയംവരം, സർവ്വൈശ്വര്യപൂജ, 20ന് കുചേലഗതി, നവഗ്രഹപൂജ എന്നിവയും നടക്കും. 21 ന് അപഭ്രഥ സ്നാനത്തോടെ യജ്ഞം സമാപിക്കും.
22 നാണ് പുനഃപ്രതിഷ്ഠാ ഉത്സവം.