Home News Local കുന്നത്തൂരിലെ ഇടതു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബൂത്തൊരുക്കി തേവലക്കര ഗേള്‍സ് സ്കൂള്‍

കുന്നത്തൂരിലെ ഇടതു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബൂത്തൊരുക്കി തേവലക്കര ഗേള്‍സ് സ്കൂള്‍

Advertisement

ശാസ്താംകോട്ട. കുന്നത്തൂരിലെ ഇടതു യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ബൂത്തൊരുക്കി തേവലക്കര ഗേള്‍സ് സ്കൂള്‍. കുന്നത്തൂര്‍ മണ്ഡല ത്തിലെ സ്കൂളിലെ 51-ാം നമ്പര്‍ ബൂത്തിലാണ് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോനും യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്‍വൈെഫ് സംസ്ഥാന പ്രസിഡന്റുമായ ഉല്ലാസ് കോവൂരും വോട്ടു ചെയ്തത്.

രാവിലെതന്നെ ഇരുവരുമെത്തി വോട്ടു ചെയ്തു. കുന്നത്തൂരില്‍ ഇരുവരും മല്‍സരിക്കുന്നത് ഇത് മൂന്നാം തവണ. കോവൂര്‍ വാര്‍ഡിലെ അയല്‍വാസികളും ബന്ധുക്കളുമാണ് ഇരുവരും. ഭാര്യ ആശ, മകൾ ഋതു എന്നിവർക്കൊപ്പമാണ് ഉല്ലാസ് എത്തിയത്.

ആര്‍എസ്പി എന്ന ലേബലില്‍ കോവൂര്‍ കുഞ്ഞുമോന് മല്‍സരിക്കാനായില്ലെങ്കിലും ഉല്ലാസ് ഒറിജിനല്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് രംഗത്തുള്ളത്. പരമ്പരാഗത മണ്‍വെട്ടി മണ്‍കോരി ഉല്ലാസിന് ചിഹ്നമായപ്പോള്‍ കോവൂര്‍ കുഞ്ഞുമോന് ടോര്‍ച്ച് ആണ് ചിഹ്നം.

Advertisement