25 C
Kollam
Wednesday 26th August, 2026 | 08:42:00 AM
Home News Breaking News സിനിമാലോകം വോട്ടെടുപ്പിൽ , 5 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 40 ശതമാനത്തിലേറെപ്പേർ വോട്ട് ചെയ്തു

സിനിമാലോകം വോട്ടെടുപ്പിൽ , 5 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 40 ശതമാനത്തിലേറെപ്പേർ വോട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 12 മണി വരെ 40 ശതമാനത്തിലേറെപ്പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ആദ്യ മണിക്കുറുകളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാ ലോകത്ത് നിന്ന് നടൻ മമ്മൂട്ടി, മോഹൻലാൽ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പൃഥിരാജ്, ആസിഫലി, കുഞ്ചാക്കോ ബോബൻ, എൻ എഫ്ഡിസി ഡയറക്ടർ കൃഷ്ണകുമാർ ടൊവിനോ തോമസ് നിർമ്മാതാവ് ഗോകുലം ഗോപാലൻ,

തുടങ്ങിയ പ്രമുഖർ വോട്ട് ചെയ്തു.
രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചപ്പോൾ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
വൈകിട്ട് ആറു മണി വരെയാണ് പോളിങ് നടക്കുക.