28.4 C
Kollam
Monday 28th September, 2026 | 09:42:26 PM
Home News Local കുന്നത്തൂരിന്‍റെ ഇടംചങ്കായി കുഞ്ഞുമോന്‍

കുന്നത്തൂരിന്‍റെ ഇടംചങ്കായി കുഞ്ഞുമോന്‍

മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ കുഞ്ഞുമോനെ സ്വീകരിച്ചപ്പോൾ

ശാസ്താംകോട്ട : സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ ആവേശം നേടി കുന്നത്തൂരിലെ ഇടതു സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍. കുന്നത്തൂരില്‍ ഇത്രയും ജനപിന്തുണയുള്ള ആരുണ്ട് എന്ന ചോദ്യമായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നിറഞ്ഞു നിന്ന ജനക്കൂട്ടം ചോദിച്ചത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ കാരാളിമുക്കിൽ നിന്നുമായിരുന്നു തിങ്കളാഴ്ചത്തെ പര്യടനത്തിന് തുടക്കം. ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി കെ ഗോപി ഉദ്ഘാടനം ചെയ്തു.അച്ഛൻകുഞ്ഞ് അധ്യക്ഷനായി. കല്ലടയുടെ പ്രധാന പ്രശ്നമായിരുന്നു കുടിവെള്ള പ്രശ്നം പരിഹരിച്ച് പടിഞ്ഞാറെക്കളുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കിയ കഥ നേതാക്കള്‍ വിവരിച്ചു. കോതപുരത്തും,വിള ന്തറയിലും,വി കെ എസ് ലും ഉള്ളൂരിപ്പിലും പൂക്കളും രക്തഹാരങ്ങളും നൽകി സ്ത്രീകളും കുട്ടികളും അടക്കം കുഞ്ഞുമോനെ വരവേറ്റു.

ഉച്ചതിരിഞ്ഞ് ശാസ്താംകോട്ട പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം തുടർന്നു. രണ്ടു കോടി രൂപയോളം ചെലവാക്കി ശാസ്താംകോട്ട പഞ്ചായത്തിൽ നിർമ്മിച്ച യുഐടി കെട്ടിടം സ്വീകരണ കേന്ദ്രങ്ങളിൽ ചർച്ചയായി. മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ സ്ഥാനാർത്ഥിയെ ഹാരമണിയിച്ചു.ഊക്കൻ മുക്കിലും, സിനിമാ പറമ്പിലും സ്ഥാനാർത്ഥിക്ക് ഉജ്ജല സ്വീകരണങ്ങളുമായി പ്രവര്‍ത്തകര്‍ എത്തി. പൊയ്കയിൽ മുക്കിലും, വള്ളോന്നിൽ ഉന്നതിയിലും രാത്രി വൈകിയും സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ മുദ്രാവാക്യം വിളിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

പൊയ്കയിൽ കുറ്റിയിൽ മുക്കിൽ തിങ്കളാഴ്ചത്തെ പര്യടനം സമാപിച്ചു.കെ. ശിവശങ്കരൻ നായർ, ഡോ. പി കെ. ഗോപൻ,റ്റി ആർ. ശങ്കരപിള്ള, ഉഷാലയംശിവരാജൻ.ഗോപാലകൃഷ്ണപിള്ള എൻ. യശ്പാൽ, അനിൽ, ഓമനക്കുട്ടൻ, തൊപ്പിൽനിസാർ,കലാദേവി, ജെ. അംബികകുമാരി, തുടങ്ങിയവർ സംസാരിച്ചു. കെ ശിവശങ്കരൻ നായർ, പി കെ ഗോപൻ,റ്റി ആർ ശങ്കരപിള്ള,സി ജി ഗോപുകൃഷ്ണൻ,ഉഷാലയംശിവരാജൻ.ഗോപാലകൃഷ്ണപിള്ള,എൻ യശ്പാൽ, വി അനിൽ, ഓമനക്കുട്ടൻ, തൊപ്പിൽനിസാർ,കലാദേവി, ജെ അംബികകുമാരി, കെ കെ രവികുമാർ, കെ ശോഭന, കെ സനിൽകുമാർ,പി രാധാകൃഷ്ണൻ, ഡി ശ്രീകുമാർ,ഇസഡ് ആന്റണി, കെ ബി ഓമനക്കുട്ടൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.