27.9 C
Kollam
Monday 28th September, 2026 | 11:53:05 PM
Home News Local കാറ്റിലും മഴയിലും വന്‍ കൃഷി നാശം

കാറ്റിലും മഴയിലും വന്‍ കൃഷി നാശം

പോരുവഴി. പള്ളിമുറി കുളത്തിന്റെ മേലേതിൽ ഓമനക്കുട്ടന്റെ ഏത്തവാഴത്തോട്ടത്തിലെ വാഴകൾ നശിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശമാണുണ്ടായത്.

പോരുവഴി പള്ളിമുറിഏലായിൽ 2600 ഓളം വിളവെടുക്കാറായ ഏത്തവാഴക്കുലകളാണ് ഒടിഞ്ഞു നശിച്ചത്. കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായിരിക്കുന്നത്.