27.8 C
Kollam
Sunday 20th September, 2026 | 08:27:18 AM
Home News Local കുന്നത്തൂരിനെ ഇളക്കിമറിച്ച് ഉല്ലാസ് കോവൂരിൻ്റെ റോഡ് ഷോ

കുന്നത്തൂരിനെ ഇളക്കിമറിച്ച് ഉല്ലാസ് കോവൂരിൻ്റെ റോഡ് ഷോ

ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റോഡ് ഷോ ആവേശമായി.പുത്തൂർ ബഥനി ജംഗ്ഷനിൽ നിന്നും വൈകിട്ട് അഞ്ചിന് ആരംഭിച്ച റോഡ് ഷോ കിലോമീറ്ററുകൾ ചുറ്റി കല്ലുകടവിൽ സമാപിച്ചു.ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും പ്രവർത്തകരും പങ്കെടുത്തു. റോഡ് ഷോ ആരംഭിക്കുന്നതിനും മണിക്കൂറുകൾക്കു മുമ്പേ പത്ത് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് യുഡിഎഫ് – യുഡിവൈഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളാകുന്നതിന് പുത്തൂരിൽ എത്തിച്ചേർന്നിരുന്നു.

also read:

യുഡിഎഫ്
ബ്ലോക്ക് ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തതോടെ റോഡ് ഷോയ്ക്ക് തുടക്കമായി.പുത്തൂർ ടൗണിലൂടെ പ്രയാണമാരംഭിച്ച റോഡ് ഷോ പവിത്രേശ്വേരം,കുന്നത്തൂർ,പോരുവഴി, ശാസ്താംകോട്ട,മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ പ്രധാനപാതയിലൂടെ സഞ്ചരിച്ച് രാത്രിയോടെ കല്ലുകടവിൽ സമാപിച്ചു.കുന്നത്തൂർ നെടിയവിള,ശാസ്താംകോട്ട, മൈനാഗപ്പള്ളി പുത്തൻചന്ത ടൗണുകളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.പാതയോരങ്ങളിൽ കാത്തു നിന്ന സ്ത്രീകൾക്കും കുട്ടികൾക്കും അരികിലേക്ക് വാഹനത്തിൽ നിന്നുമിറങ്ങി കുശലാന്വേഷണം നടത്താനും വോട്ട് അഭ്യർത്ഥിക്കാനും ഉല്ലാസ് മറന്നില്ല.യുഡിഎഫിൻ്റെ പ്രമുഖ നേതാക്കളും റോഡ് ഷോയെ അനുഗമിച്ചു.