Home News Local ഉദയാ ലൈബറി അന്താരാഷ്ട്ര വനിതാദിനാചരണവും ആയുർവ്വേദ ആരോഗ്യ പഠന ക്ലാസ്സും നടത്തി

ഉദയാ ലൈബറി അന്താരാഷ്ട്ര വനിതാദിനാചരണവും ആയുർവ്വേദ ആരോഗ്യ പഠന ക്ലാസ്സും നടത്തി

Advertisement

മൈനാഗപ്പള്ളി. മൈനാഗപ്പള്ളി ഉദയാ ലൈബ്രറി വനിതാവേദിയുടെആഭിമുഖ്യത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനാചരണവും ആയുർവ്വേദ ആരോഗ്യ പഠന ക്ലാസ്സും നടത്തി. വനിതാവേദി പ്രസിഡന്റ് എസ്.ആർ. ശ്രീകലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ‘ഗിവ് റ്റു ഗയിൻ’ എന്ന വനിതാദിന സന്ദേശം നല്കി. അഖിലേന്ത്യാ ആയൂർവ്വേദ മെഡിക്കൽ അസോസിയേഷൻ കുന്നത്തൂർ മേഖല വനിതാ വിഭാഗം കൺവീനർ ഡോ. യു.ആർ. രാഹി ‘ആയുർവ്വേദവും സ്ത്രീ ജന്യരോഗങ്ങളും’ എന്ന വിഷയത്തിൽ ആരോഗ്യപഠന ക്ലാസ്സ് നയിച്ചു.

ഗ്രാമപഞ്ചായത്തംഗം ജി.ശാന്തകുമാരിയമ്മ വനിതാവേദി പ്രവർത്തകരേയും അതിഥികളേയും ആദരിച്ചു. കുന്നത്തുർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം അനിതാ പ്രസാദ് ആശംസാ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, മുൻ സെക്രട്ടറി കെ.പ്രസന്നകുമാർ,ജോയി. സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ, ആർ. മോഹനൻ പിള്ള, എസ്. മായാദേവി. മണക്കാട്ടു രവീന്ദ്രൻ, യുവത പ്രസിഡന്റ് അജു .ജി.നാഥ്,പി.എസ്.സാനു, കോയിക്കൽ സുരേഷ്, മോഹൻദാസ് തോമസ്, തുടങ്ങിയവർ നേതൃത്വംനല്കി. വനിതാവേദി സെക്രട്ടറി പി.എസ്.അജിത ടീച്ചർ സ്വാഗതവും ലൈബ്രറിയൻ ഇ.ഷജീന നന്ദിയും പറഞ്ഞു.

Advertisement